'മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു, അന്വേഷണ സംഘത്തിന് പരാതി നൽകും'; ഗുരുതര ആരോപണവുമായി നടി മിനു
മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും മിനു മുനീർ ആരോപിച്ചു
കൊച്ചി:നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു.
കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി.മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. തന്നെ ഉപദ്രവിച്ചവർക്കെതിരെ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിൽ പരാതി നൽകുമെന്നും മിനു മുനീര്‍ പറഞ്ഞു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു.
2008ലാണ് ദേ ഇങ്ങോട്ട് നോക്കിയെ എന്ന ബാലചന്ദ്ര മേനോന്‍റെ സിനിമയില്‍ അഭിനയിക്കുന്നത്. ആദ്യത്തെ ഷൂട്ടിങ് സെക്രട്ടേറിയേറ്റിലാണ്. ടോയ് ലറ്റില്‍ പോയി വരുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്ന് വന്ന് കെട്ടിപിടിച്ചു. തിരിഞ്ഞുനോക്കിയപ്പോഴും ഉപദ്രവം തുടര്‍ന്നു. തള്ളി മാറ്റിയശേഷം ഓടിപോവുകയായിരുന്നു. താഴെ ജഗതി ചേട്ടൻ ഉള്‍പ്പെടെ ഇരിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്. മിനുവിന് താല്‍പര്യമുണ്ടെങ്കില്‍ പറയണമെന്ന് ജയസൂര്യ പറഞ്ഞു. പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. അന്നും പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ഒക്കെ അറിഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന മുകേഷിന്‍റെ പ്രതികരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കണം. കലണ്ടര്‍ എന്ന സിനിമയിലാണ് മുകേഷിനെ പരിചയപ്പെടുന്നത്. വൈറ്റിലയിൽ ഫ്ലാറ്റുണ്ട്. വരണമെന്നാണ് മുകേഷ് പറഞ്ഞത്. നാടകമേ ഉലകം എന്ന വിജി തമ്പിയുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്‍റെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നത്. മുറിയില്‍ വന്ന് വാതിലില്‍ മുട്ടി. പിന്നീട് അകത്തേക്ക് കയറി.
ഗൗനിക്കേണ്ടവരെയൊക്കെ ഗൗനിച്ചാലെ പരിഗണനയുണ്ടാകുകയുള്ളുവെന്നും പറഞ്ഞ് എന്നെ കിടക്കയിലേക്ക് ബലമായി കിടത്തി. പിന്നീട് താൻ അവിടെ നിന്ന് പോവുകയായിരുന്നു. ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് ഇനി മലയാളത്തില്‍ അഭിനയിക്കാൻ ഇല്ലെന്നും അന്ന് പറഞ്ഞിരുന്നു. മണിയൻപിള്ള രാജു രാത്രി വാതിലിൽ മുട്ടി. കലണ്ടര്‍ സിനിമയില്‍ രാജു ചേട്ടന്‍റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. എന്‍റെ വണ്ടിയിലാണ് ഒരു ദിവസം മണിയൻപിള്ള രാജുവിനെ പ്രൊഡക്ഷൻ ടീം കയറ്റിയത്. വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. തന്‍റെ റൂമില്‍ രാത്രി വരുമെന്ന് പറഞ്ഞു. അങ്ങനെയാണ് രാത്രി വാതിലിൽ വന്ന് മുട്ടിയതെന്നും മിനു മുനീര്‍ പറഞ്ഞു.
അമ്മയില്‍ അംഗത്വം ലഭിക്കുന്നതിനായി അപേക്ഷ നല്‍കാൻ ഇടവേള ബാബു ഫ്ലാറ്റിലേക്ക് വിളിച്ചു. തുടര്‍ന്ന് തന്നെ കെട്ടിപിടിച്ചു. പിന്നീട് അവിടെ നിന്ന് ഇറങ്ങിപോവുകയായിരുന്നു.താനറിയാതെ അമ്മയില്‍ അംഗത്വം എടുക്കാൻ നോക്കുകയായിരുന്നുവെന്നും താനറിയാതെ ഒന്നും നടക്കില്ലെന്നുമാണ് പിന്നീട് മുകേഷ് പറഞ്ഞത്. ലൈംഗിക ചുവയോടെ വളരെ മോശമായിട്ടാണ് മുകേഷ് സംസാരിച്ചത്.പ്രൊഡക്ഷൻ കണ്‍ട്രോളര്‍ നോബിളും തന്നെ ഉപദ്രവിച്ചു. കാറിനുള്ളിൽ വച്ച് കടന്നുപിടിക്കുകയും സ്വകാര്യഭാഗങ്ങളിൽ ഉമ്മ വെക്കുകയും ചെയ്തു. പ്രതിരോധിച്ചിട്ടും ഉപദ്രവം തുടര്‍ന്നു.ഡോര്‍ തുറന്ന് ചാടാനൊരുങ്ങിയപ്പോഴാണ് അങ്ങേര് നിര്‍ത്തിയത്.