പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന 'വരയൻ' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി  അഞ്ചുമന ദേവി ക്ഷേത്രത്തിൽ വച്ചു നടന്നു.നവാഗതനായ ജിജോ ജോസഫ്  സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലിയോണ ലിഷോയ് നായികയാവുന്നു

മാർക്കോണി മത്തായി എന്ന ചിത്രത്തിനു ശേഷം സത്യം സിനിമാസിന്റെ ബാനറിൽ സിജു വിൽസനെ നായകനാക്കി പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന "വരയൻ " എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ വച്ചു നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലിയോണ ലിഷോയ് നായികയാവുന്നു. ആലപ്പുഴയിലാണ് ഷൂട്ടിങ്. 

മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി,ഏഴുപുന്ന ബിജു,ഡാവിഞ്ചി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഡാനി കപ്പൂച്ചിന്‍ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്സ് സംഗീതം പകരുന്നു. 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, പ്രൊജക്റ്റ് ഡിസെെന്‍ ജോജി ജോസഫ്, കല നാഥന്‍ മണ്ണൂര്‍, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് ജിയോ ജോമി, പരസ്യകല പ്രദീഷ്, എഡിറ്റര്‍ ജോണ്‍ക്കുട്ടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ കുമാര്‍, നൃത്തം പ്രസന്ന സുജിത്, ആക്ഷന്‍ ആല്‍വിന്‍ അലക്സ്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.