Asianet News MalayalamAsianet News Malayalam

'ആദിപുരുഷി'ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ 'കശ്‍മീര്‍ ഫയല്‍സ്' നിര്‍മ്മാതാവ്

ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാളിന്‍റേതാണ് പ്രഖ്യാപനം

10000 adipurush tickets would be given free in telangana by the kashmir files producer nsn
Author
First Published Jun 7, 2023, 7:58 PM IST | Last Updated Jun 7, 2023, 7:58 PM IST

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്‍റെ സംവിധാനം ഓം റാവത്ത് ആണ്. ചിത്രം കളിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടിയെന്ന വിശ്വാസത്തില്‍ ഒരു സീറ്റ് ഒഴിച്ചിടുമെന്ന നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം അടുത്തിടെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു പുതിയ റിപ്പോര്‍ട്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്‍റെ 10,000 ടിക്കറ്റുകള്‍ സൌജന്യമായി നല്‍കുന്നതിനെക്കുറിച്ചാണ് ഇത്.

തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൌജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുക. ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ് ആണ് ആദിപുരുഷിന്‍റെ ടിക്കറ്റുകള്‍ സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

 

അതേസമയം 500 കോടി നിര്‍മ്മാണച്ചെലവ് ഉള്ള ചിത്രം റിലീസിന് മുന്‍പ് അതിന്‍റെ 85 ശതമാനവും തിരിച്ചു പിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടി! ജൂണ്‍ 16 നാണ് ചിത്രത്തിന്‍റെ റിലീസ്. മികച്ച ഓപണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ALSO READ : 'എന്നോടുള്ള ദേഷ്യമാണ് നിങ്ങളിലേക്ക് വരുന്നത്'; ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് അഖില്‍ മാരാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios