Asianet News MalayalamAsianet News Malayalam

എന്നെ ഒതുക്കിയതും ആ 'പവര്‍ ഗ്യാങ്ങ്', 15 അംഗ പവര്‍ ഗ്രൂപ്പ് ഇപ്പോഴും സജീവം: സംവിധായകന്‍ വിനയന്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ലഘൂകരിച്ച് കാണരുതെന്നും റിപ്പോർട്ടിലെ പരാമർശങ്ങൾ സിനിമ മേഖലയെ പിന്നോട്ട് നയിക്കുമെന്നും സംവിധായകൻ വിനയൻ. 

15 members power group still active in malayalam cinema said director vinayan vvk
Author
First Published Aug 20, 2024, 1:09 PM IST | Last Updated Aug 20, 2024, 1:09 PM IST

കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ലഘൂകരിച്ച് കാണരുതെന്ന് സംവിധായകന്‍ വിനയന്‍. ഈ റിപ്പോര്‍ട്ടിനെ ഗൌരവത്തോടെ എടുത്തില്ലെങ്കില്‍ അത് സിനിമ മേഖലയെ പിന്നോട്ട് നയിക്കുമെന്ന് വിനയന്‍ പ്രതികരിച്ചു. മലയാള സിനിമയിൽ ഈ റിപ്പോർട്ട് കൊണ്ട് അതിക്രമങ്ങൾ കാണിക്കുന്നവരുടെ ബലം കുറയും എന്ന് വിനയന്‍ പറഞ്ഞു

സിനിമയിലെ മാഫിയ പീഡനം ഏറ്റു വാങ്ങിയ ആളാണ് ഞാൻ . മാക്ടയെ തകർത്തത് ഒരു നടൻ ആണെന്ന് റിപ്പോർട്ടിൽ കണ്ടു. യൂണിയൻ ഉണ്ടാക്കിയപ്പോൾ മുതൽ താന്‍ ചിലരുടെ കണ്ണിലെ കരടായി. അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവരാണ് ഇപ്പോള്‍ പവര്‍ ഗ്യാങ്ങായി ഇരിക്കുന്നത് എന്നതാണ് ഖേദകരം. തരങ്ങൾക്കൊപ്പം അല്ല, തൊഴിലാളികൾക്കും ന്യായതിനും വേണ്ടിയാണ് എന്നും നിന്നിട്ടുള്ളത്. അത്തരത്തിലുള്ള ഒരു സംഘടനയാണ് അവർ തകർത്തത്.

റിപ്പോര്‍ട്ടില്‍ പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന് കാരണം. സര്‍ക്കാര്‍ സിനിമ കോണ്‍ക്ലേവ് നടത്തും എന്ന് പറഞ്ഞത് നല്ല കാര്യമാണ്. പക്ഷെ മുന്നിൽ നിൽക്കുന്നത്  പതിനഞ്ച് അംഗ പവര്‍ ഗ്രൂപ്പ് ആണെങ്കിൽ കാര്യമില്ല. അങ്ങനെ ആണെങ്കിൽ പ്രതിഷേധിക്കും

ഹേമ കമ്മിറ്റി പറഞ്ഞ റിപ്പോർട്ടിന് മേല്‍ ചർച്ചയും നടപടിയും വേണം. സിനിമയിലെ സംഘടനകൾ ശക്തമായ നിലപാട് എടുക്കണം. മലയാള സിനിമ മേഖല തകരാന്‍ വിടരുതെന്നും വിനയന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെയും വിനയന്‍ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോര്‍ട്ടില്‍ മലയാള സിനിമ ലോകത്തെ ഞെട്ടിച്ച വിവരങ്ങളാണ് പുറത്തുവന്നത്. അതേ സമയം 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നാലര വർഷമായി ഒന്നും ചെയ്തിട്ടില്ല; തുടര്‍ നടപടിയിലെ വീഴ്ചയിൽ സർക്കാർ പ്രതിക്കൂട്ടിൽ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഗതാഗത മന്ത്രിക്ക് കാര്യമില്ല, ചിലത് മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട; ഗണേഷ് കുമാർ

Latest Videos
Follow Us:
Download App:
  • android
  • ios