അഡ്വഞ്ചര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന 'കാര്‍ത്തികേയ 2' ആണ് നിഖിലിന്‍റേതായി പുറത്തുവരാനുള്ള മറ്റൊരു ചിത്രം. ഇതിലും അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്

'പ്രേമ'ത്തിലെ 'മേരി'യായി അരങ്ങേറ്റം കുറിച്ചതിനുശേഷം ഇത്ര കാലത്തിനുള്ളില്‍ മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെല്ലാം അഭിനയിച്ചു കഴിഞ്ഞു അനുപമ പരമേശ്വരന്‍. കൂട്ടത്തില്‍ ഏറ്റവും തിരക്ക് തെലുങ്കിലാണ്. അനുപമ നായികയാവുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം '18 പേജസി'ന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തെത്തി. ചിത്രത്തിലെ നായകനായ നിഖില്‍ സിദ്ധാര്‍ഥയുടെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തെത്തിയത്.

'രംഗസ്ഥല'ത്തിന്‍റെ തിരക്കഥാകൃത്തും 'കറന്‍റ്', 'കുമാരി 21 എഫ്' എന്നീ ചിത്രങ്ങളുടെ സംവിധായകനുമായ പല്‍നാട്ടി സൂര്യ പ്രതാപ് ആണ് ചിത്രത്തിന്‍റെ സംവിധാനം. എന്നാല്‍ ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ സുകുമാര്‍ ആണ്. ബണ്ണി വാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഗോപി സുന്ദര്‍ ആണ്. നായികാനായകന്മാര്‍ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് ആണ് പുറത്തെത്തിയിരിക്കുന്നത്. നന്ദിനി എന്നാണ് അനുപമയുടെ കഥാപാത്രത്തിന്‍റെ പേര്.

View post on Instagram

അഡ്വഞ്ചര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന 'കാര്‍ത്തികേയ 2' ആണ് നിഖിലിന്‍റേതായി പുറത്തുവരാനുള്ള മറ്റൊരു ചിത്രം. ഇതിലും അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ 23 ദിവസത്തെ ഷൂട്ടിംഗ് നടന്നിരുന്നു. കൊവിഡ് സാഹചര്യം മയപ്പെട്ടാല്‍ ഓഗസ്റ്റ് അവസാനത്തോടെ ഇതിന്‍റെ ചിത്രീകരണം പൂര്‍ത്തീകരിക്കാനാവുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.