ഡാൻസ് സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിൽ നൽ‌കിയ പരാതിയിൽ യുവതി പറഞ്ഞു

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ഇരുപതുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കെറിയാഗ്രഫർ അറസ്റ്റിൽ. കന്നഡ കെറിയാഗ്രഫറായ പവൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡാൻസ് സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി പവൻ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിൽ നൽ‌കിയ പരാതിയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരമുണ്ടെന്ന് പറഞ്ഞാണ് പ്രതി ‌തന്നെ ഡാൻസ് സ്റ്റുഡിയോയിലേക്ക് വിളിപ്പിച്ചത്. സ്റ്റുഡിയോയിൽ വച്ച് കുടിക്കാൻ തണുത്ത പാനീയം നൽകി. ഇതിന് പിന്നാലെ താൻ അബോധാവസ്ഥയിലാകുകയായിരുന്നു. ഈ അവസരത്തിലാണ് പവൻ തന്നെ പീഡിപ്പിച്ചതെന്ന് യുവതി വ്യക്തമാക്കി.

സംഭവത്തിനുശേഷം സ്റ്റുഡിയോയിൽ‌ എത്തിയ സുഹൃത്താണ് അബോധാവസ്ഥയിൽ ന​ഗ്നയായി കിടക്കുന്ന യുവതിയെ കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.