Asianet News MalayalamAsianet News Malayalam

അക്ഷയ് കുമാറിന് പിന്നാലെ 45പേർക്ക് കൂടി കൊവിഡ്; രാം സേതുവിന്റെ ഷൂട്ടിം​ഗ് നിർത്തിവെച്ചു

കഴിഞ്ഞ ദിവസം അക്ഷയ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നടനെ ഇപ്പോൾ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. 

45 ram setu crew members test positive for covid 19
Author
Mumbai, First Published Apr 5, 2021, 5:38 PM IST

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം രാം സേതുവിന്റെ സെറ്റിൽ 45 പേർക്ക് കൊവിഡ്. മുംബൈയിലെ പുതിയ ലൊക്കേഷനിലേക്ക് പോകുന്നതിന് മുന്നോടിയായുള്ള പരിശോധനയിലാണ് ഇത്രയും അം​ഗങ്ങൾ കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അക്ഷയ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നടനെ ഇപ്പോൾ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്. ചികിത്സ കഴിഞ്ഞു ഉടൻ തന്നെ തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഒരു പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രത്ത് ബറുച്ച, ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Follow Us:
Download App:
  • android
  • ios