നന്‍പകല്‍ നേരത്ത് മയക്കം (സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി)
- Home
- Entertainment
- News (Entertainment)
- മമ്മൂട്ടി നടന്‍, വിന്‍സി നടി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിജയികള്‍ ഇവര്‍
മമ്മൂട്ടി നടന്‍, വിന്‍സി നടി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിജയികള്‍ ഇവര്‍

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നന്‍പകല്‍ നേരത്തെ മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിന്‍സി അലോഷ്യസ് ആണ് മികച്ച നടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം. അറിയിപ്പ് എന്ന ചിത്രമൊരുക്കിയ മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍. മുഴുവന്‍ വിജയികളെയും അറിയാം.
മികച്ച ചിത്രം
മികച്ച രണ്ടാമത്തെ ചിത്രം
അടിത്തട്ട് (സംവിധാനം ജിജോ ആന്‍റണി)
സംവിധായകന്‍
മഹേഷ് നാരായണന്‍ (അറിയിപ്പ്)
മികച്ച നടന്‍
മമ്മൂട്ടി (നന്‍പകല്‍ നേരത്ത് മയക്കം)
മികച്ച നടി
വിന്‍സി അലോഷ്യസ് (രേഖ)
സ്വഭാവ നടന്‍
പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)
സ്വഭാവ നടി
ദേവി വര്‍മ്മ (സൌദി വെള്ളയ്ക്ക)
അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)
കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)
ബാലതാരം (ആൺ)
മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90'സ് കിഡ്സ്)
ബാലതാരം (പെൺ)
തന്മയ സോൾ (വഴക്ക്)
കഥാകൃത്ത്
കമല്‍ കെ എം (പട)
ഛായാഗ്രഹണം
മനേഷ് മാധവൻ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെൽവരാജ് (വഴക്ക്)
തിരക്കഥാകൃത്ത്
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)
ഗാനരചയിതാവ്
റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്)
സംഗീത സംവിധാനം
എം ജയചന്ദ്രന്‍ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ)
പശ്ചാത്തല സംഗീതം
ഡോണ്‍ വിന്‍സെന്‍റ് (ന്നാ താന്‍ കേസ് കൊട്)
പിന്നണി ഗായകന്‍
കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്‍റീസ് കിഡ്സ്)
പിന്നണി ഗായിക
മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്)
എഡിറ്റിംഗ്
നിഷാദ് യൂസഫ് (തല്ലുമാല)
കലാസംവിധാനം
ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)