മികച്ച ഫീച്ചര്‍ സിനിമയ്‍ക്കുള്ള പുരസ്‍കാരം 'സൂരരൈ പോട്രു'വിന് ലഭിച്ചു.
- Home
- Entertainment
- News (Entertainment)
- National film Awards Highlights : ദേശീയ ചലച്ചിത്ര അവാർഡുകളിൽ 'മലയാളിത്തിളക്കം'
National film Awards Highlights : ദേശീയ ചലച്ചിത്ര അവാർഡുകളിൽ 'മലയാളിത്തിളക്കം'

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളിത്തിളക്കം. മികച്ച സംവിധായകനായി സച്ചി ('അയ്യപ്പനും കോശിയും') തെരഞ്ഞെടുക്കപ്പെട്ടു. 'സൂരരൈ പൊട്രു'വിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി. 'അയ്യപ്പനും കോശിയി'ലെയും അഭിനയത്തിന് ബിജു മേനോന് മികച്ച സഹനടനായി. നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി. സൂര്യയും അജയ് ദേവ്‍ഗണും മികച്ച നടൻമാരായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഫീച്ചര്‍ സിനിമ 'സൂരരൈ പോട്ര്'
മികച്ച നടിയായി അപര്‍ണ ബാലമുരളി
'സൂരരൈ പൊട്രു' എന്ന സിനിമയിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി.

മികച്ച സംവിധായകന്‍ സച്ചി
'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ സച്ചി മികച്ച സംവിധായകനായി.
സൂര്യയും അജയ് ദേവ്‍ഗണും മികച്ച നടൻമാര്‍
'സൂരരൈ പൊട്രു' എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യ മികച്ച നടനായി. അജയ് ദേവ്‍ഗണും മികച്ച നടനായി.
മികച്ച സഹനടൻ ബിജു മേനോൻ
മികച്ച സഹനടനായി ബിജു മേനോൻ തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച പിന്നണി ഗായിക നഞ്ചിയമ്മ
നഞ്ചിയമ്മ ആണ് മികച്ച പിന്നണി ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്.

മികച്ച പശ്ചാത്തല സംഗീതം ജി വി പ്രകാശ് കുമാര്‍
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് 'സൂരരൈ പോട്രു'വിലൂടെ ജീ വി പ്രകാശ് കുമാര്‍ നേടി.
മികച്ച സംഘട്ടനും 'അയ്യപ്പനും കോശിയും'
സച്ചിയുടെ 'അയ്യപ്പനും കോശിയും' ആണ് മികച്ച സംഘട്ടനത്തിനുള്ള അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. മാഫിയ ശശിക്കാണ് അവാര്‍ഡ്.
മികച്ച മലയാള സിനിമ
മികച്ച മലയാള സിനിമ 'തിങ്കളാഴ്‍ച നിശ്ചയം'.
'വാങ്കി'ന് പ്രത്യേക പരാമര്‍ശം
മലയാള ചലച്ചിത്രം 'വാങ്കി'ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം.
മികച്ച വിദ്യാഭ്യാസ ചിത്രം
മികച്ച വിദ്യാഭ്യാസ ചിത്രം 'ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്' (നന്ദൻ).
മികച്ച വിവരണം
മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍
നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം നിഖില്‍ എസ് പ്രവീണ്‍
'ശബ്‍ദിക്കുന്ന കലപ്പ'യുടെ ഛായാഗ്രാഹണത്തിന് ആണ് നിഖില്‍ എസ് പ്രവീണിനു പുരസ്‍കാരം ലഭിച്ചത്.
മികച്ച സിനിമ പുസ്‍തകം : എം ടി അനുഭവങ്ങളുടെ പുസ്‍തകം
അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം മികച്ച പുസ്‍തകമായി തെരഞ്ഞെടുക്കപ്പെട്ടു.
മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം
മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു.ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം.
പ്രതീക്ഷയോടെ മലയാള ചലച്ചിത്ര ലോകം
മലയാളത്തില്‍ നിന്ന് 'അയ്യപ്പനും കോശിയും' 'മാലിക്കും' അടക്കമുള്ള സിനിമകള്‍ വിവിധ ഭാഗത്തില്‍ മത്സരത്തിന്.
പ്രഖ്യാപിക്കുന്നത് 2020ലെ അവാര്‍ഡുകള്‍
രണ്ടായിരത്തിയിരുപതിലെ ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ ഉടൻ പ്രഖ്യാപിക്കും.
മത്സരത്തിന് സൂരരൈ പോട്രും
സൂര്യയും അപര്‍ണ ബാലമുരളിയും അഭിനയിച്ച 'സൂരരൈ പോട്ര്' മികച്ച ചിത്രത്തിനുള്ള മത്സരത്തിന്.
മികച്ച സഹനടനാകാൻ ബിജു മേനോൻ
ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സഹനടനുള്ള മത്സരത്തില്‍ മലയാളത്തിന്റെ ബിജു മേനോനും. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോൻ മത്സരിക്കുന്നത്.
ജൂറി അധ്യക്ഷന്‍ വിപുല്‍ ഷാ
വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.