02:46 PM (IST) Aug 16

മറ്റ് പുരസ്കാരങ്ങള്‍

കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
നൃത്തസംവിധാനം - ജാനി, സതീഷ് (തിരുചിത്രമ്പലം)
​ഗാനരചന - നൗഷാദ് സാദർ ഖാൻ (ഫൗജ)
നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ (ഫൗജ)
തെലുങ്ക് ചിത്രം - കാർത്തികേയ 2
സൗണ്ട് ഡിസൈൻ - ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ - രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
മികച്ച ഗായകൻ - അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര)
മികച്ച സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)

02:42 PM (IST) Aug 16

മലയാളി തിളക്കം

നോൺ ഫീച്ചർ വിഭാ​ഗത്തിൽ മികച്ച സംവിധായികയായി തിളങ്ങി മലയാളിയായ മറിയം ചാണ്ടി മാനാഞ്ചേരി. 

02:38 PM (IST) Aug 16

മികച്ച ജനപ്രിയ ചിത്രം

കാന്താര മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി. ഋഷബ് ഷെട്ടിയാണ് ചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചത്. 

02:31 PM (IST) Aug 16

മികച്ച സംവിധായകൻ

ഉഞ്ചായ് എന്ന ചിത്രത്തിലൂടെ സൂരജ് ആർ ബർജാത്യ മികച്ച സംവിധായകനായി തെര‍ഞ്ഞെടുക്കപ്പെട്ടു.

02:29 PM (IST) Aug 16

മികച്ച വിഎഫ്എക്സ് ചിത്രം

മികച്ച വിഎഫ്എക്‌സ് ചിത്രമായി ബ്രഹ്മാസ്ത്രയെ തെരഞ്ഞെടുത്തു. അയൻ മുഖർജിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. 

02:25 PM (IST) Aug 16

മികച്ച സഹനടി

ഉഞ്ചായിയിലെ അഭിനയത്തിന് നീന ഗുപ്ത മികച്ച സഹ നടിയായി.

02:23 PM (IST) Aug 16

മികച്ച സംഗീത സംവിധായകൻ

ബ്രഹ്മാസ്ത്ര എന്ന ഹിന്ദി ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനായി പ്രീതം തെരഞ്ഞെടുക്കപ്പെട്ടു. 

02:20 PM (IST) Aug 16

പ്രത്യേക പരാമർശങ്ങൾ

ഗുൽമോഹർ എന്ന ഹിന്ദി ചിത്രത്തിലൂടെ മനോജ് ബാജ്‌പേയിക്ക് പ്രത്യേക പരാമർശം ലഭിച്ചപ. സംഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരിക്കും പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്. 

02:20 PM (IST) Aug 16

മികച്ച ഹിന്ദി ചിത്രം ​

ഷർമിള ടാഗോറിൻ്റെ ഗുൽമോഹർ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. 

02:15 PM (IST) Aug 16

മികച്ച നടൻ

മികച്ച നടനുള്ള പുരസ്കാരം ഋഷഭ് ഷെട്ടിയ്ക്ക്. കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. 

02:14 PM (IST) Aug 16

മികച്ച ​നടി

മികച്ച നടിയ്ക്കുള്ള പുരസ്കാരം നിത്യ മേനന്. തിരുചിത്രമ്പലം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നിത്യ അവാർഡിന് അർഹയായത്. മിത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധനുഷ് ആയിരുന്നു നായകൻ. മാൻസി പരേഖറും മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി. 

02:12 PM (IST) Aug 16

മികച്ച ​ബാലതാരം

മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ശ്രീപഥിന്. മാളികപ്പുറം എന്ന മലയാള ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീപഥ് പുരസ്കാരത്തിന് അർഹനായത്. 

02:11 PM (IST) Aug 16

മികച്ച ​ഗായിക

സൗദി വെള്ള എന്ന മലയാള ചിത്രത്തിലൂടെ ബോംബെ ജയശ്രീയ്ക്ക് മികച്ച ​ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. 

02:09 PM (IST) Aug 16

മികച്ച പശ്ചാത്തല സം​ഗീതം

പൊന്നിയിൻ സെൽവൻ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സം​ഗീതത്തിനുള്ള പുരസ്കാരം എ ആർ റഹ്മാന് ലഭിച്ചു. 

02:08 PM (IST) Aug 16

മികച്ച എഡിറ്റർ

മലയാള ചിത്രം ആട്ടത്തിന് വീണ്ടും പുരസ്കാരം. മികച്ച എഡിറ്റർക്ക് ഉള്ള ദേശീയ പുരസ്കാരം ആണ് ആട്ടത്തിന് ലഭിച്ചിരിക്കുന്നത്. മഹേഷ് ഭൂവാനന്ദൻ ആണ് എഡിറ്റർ. 

02:06 PM (IST) Aug 16

മികച്ച ചിത്ര സംയോജനം

മികച്ച ചിത്ര സംയോജനത്തിനുള്ള പുരസ്കാരം ആട്ടം എന്ന മലയാള സിനിമയ്ക്ക്. 

02:05 PM (IST) Aug 16

മികച്ച ആക്ഷൻ ഡയറക്ഷൻ

സ്റ്റണ്ട് കൊറിയോഗ്രഫിക്കുള്ള അവാർഡും ലഭിച്ചു കെജിഎഫിന്. അന്‍ബറിവ് ആണ് സംഘട്ടനം ഒരുക്കിയത്. 

02:04 PM (IST) Aug 16

മികച്ച ചിത്രം

എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സിനിമയ്ക്ക് ഉള്ള പുരസ്കാരം മലയാള ചിത്രമായ ആട്ടത്തിന്. ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം. 

02:01 PM (IST) Aug 16

മികച്ച കന്നഡ ചിത്രം

മികച്ച കന്നഡ സിനിമയ്ക്കുള്ള അവാർഡ് കെജിഎഫ് 2വിന് ലഭിച്ചു. പ്രശാന്ത് നീൽ ആണ് സംവിധാനം. 

02:00 PM (IST) Aug 16

മികച്ച മലയാള ചിത്രം

മികച്ച മലയാളം സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സൗദി വെള്ളക്കയ്ക്ക് ലഭിച്ചു. തരുൺ മൂർത്തിയാണ് സംവിധാനം