വിനു വിജയ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

മലയാളത്തില്‍ ക്രിക്കറ്റ് പശ്ചാത്തലമാക്കുന്ന സ്പോര്‍ട്സ് മൂവി വരുന്നു. വിനു വിജയ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റഫേൽ ഫിലിം പ്രൊഡക്ഷൻസ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. കേരളത്തിലെ ഇൻഫ്ലുവൻസേഴ്സ്, കണ്ടന്‍റ് ക്രിയേറ്റേഴ്സ്, വ്ലോഗേഴ്സ് എന്നിവരെ ഉൾപ്പെടുത്തി ഗംഭീര താരനിരയോടെയാവും ചിത്രം എത്തുകയെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. ആശ ശരത്, ഗുരു സോമസുന്ദരം, അൽത്താഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഇന്ദിര എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് വിനു വിജയ്.

കേരളത്തിലെ സോഷ്യൽ മീഡിയ ഭൂപടത്തിൽ വലിയ സ്വാധീനമുള്ളവരെ ഒന്നിപ്പിച്ചുകൊണ്ട് ഒരുക്കുന്ന ഈ സിനിമ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം വൻ ബജറ്റില്‍ ഒരുങ്ങുന്ന സ്‌പോർട്സ് മൂവി ആയിരിക്കുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. പി ആർ ഒ മഞ്ജു ഗോപിനാഥ്.

ALSO READ : വേറിട്ട വേഷപ്പകർച്ചയുമായി അനശ്വര രാജൻ; 'രേഖാചിത്രം' ഉടന്‍ തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം