ഹൈദരാബാദില്‍ വച്ചുനടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളായ 30 പേര്‍ മാത്രമാണ് പങ്കെടുത്തത്... 

നടന്‍ റാണ ദഗുബതിയും ബിസിനസുകാരിയായ മിഹീകയും തമ്മിലുള്ള വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. പ്രമുഖ ദഗുബതി കുടുംബത്തിലേക്ക് അതിഥിയെ സ്വാഗതം ചെയ്ത് വിവാഹചിത്രം ആദ്യം പങ്കുവച്ചത് നടിയും റാണയുടെ ബന്ധു നാഗചൈതന്യയുടെ ഭാര്യയുമായ സാമന്ത റൂത്ത് പ്രഭുവാണ്. 

View post on Instagram

ഹൈദരാബാദില്‍ വച്ചുനടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളായ 30 പേര്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തില്‍ നാഗചൈതന്യ, സാമന്ത, രാം ചരണ്‍, വെങ്കടേഷ് ദഗുബതി തുടങ്ങിയവരെല്ലാം പങ്കെടുത്തു. റാണയ്ക്ക് ആശംസയുമായി ബന്ധുക്കള്‍ക്ക് പുറമെ സുഹൃത്ത് രാംചരണും ഭാര്യ ഉപാസനയുമെത്തി. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചു. 

View post on Instagram
View post on Instagram