രജനികാന്തിനെ നായകനാക്കി ഒ    രു സിനിമ ഒരുക്കുന്ന തിരക്കിലാണ് എ ആര്‍ മുരുഗദോസ്. അതേസമയം തൃഷ നായികയാകുന്ന പുതിയ സിനിമയുടെ തിരക്കഥയെഴുതുന്നതും എ ആര്‍ മുരുഗദോസ് ആണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.   

രജനികാന്തിനെ നായകനാക്കി ഒ രു സിനിമ ഒരുക്കുന്ന തിരക്കിലാണ് എ ആര്‍ മുരുഗദോസ്. അതേസമയം തൃഷ നായികയാകുന്ന പുതിയ സിനിമയുടെ തിരക്കഥയെഴുതുന്നതും എ ആര്‍ മുരുഗദോസ് ആണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

എങ്കെയും എപ്പോതും എന്ന ഹിറ്റ് ചിത്രം ഒരുക്കിയ എം ശരവണൻ ആണ് ചിത്രം സംവിധാനം ചെയ്യുക. ഒരു അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ശരവണൻ വൻ മടങ്ങിവരവിന് ആണ് ഒരുങ്ങുന്നത്. സ്ത്രീകേന്ദ്രീകൃത സിനിമയായിരിക്കും ഒരുക്കുക. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം എ ആര്‍ മുരുഗദോസും രജനികാന്തും ഒന്നിക്കുന്ന ദര്‍ബാര്‍ ഷൂട്ടിംഗ് മുംബയില്‍ തുടങ്ങി. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് എ ആര്‍ മുരുഗദോസ് - രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു.

ഐപിഎസ് ഓഫീസറായിട്ടാണ് രജനികാന്തിന്റെ ഒരു കഥാപാത്രം. സാമൂഹ്യപ്രവര്‍ത്തകനായിട്ടും രജനികാന്ത് അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നയൻതാരയാണ് നായിക. മലയാളി താരം നിവേത രജനികാന്തിന്റെ മകളായി അഭിനയിക്കുന്നു. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ രവിചന്ദെര്‍ ആണ് സംഗീതസംവിധായകൻ. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.