മറാത്തി സിനിമയുമായി ഒരു കൂട്ടം മലയാളി യുവാക്കള്‍. എ തിംഗ്‍സ് ഓഫ് മാജിക് എന്ന സിനിമയാണ് മലയാളി യുവാക്കള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം മാമി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. നിതിൻ അനില്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മഹാരാഷ‍്‍ട്രയിലെ കഥ നടക്കുന്ന ഗ്രാമത്തിലെ ജല ദൌര്‍ബല്യവും ചിത്രത്തില്‍ പ്രമേയമായി വരുന്നുണ്ട്. ചിത്രത്തിന്റ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു.

റിമാ ദാസിന്റെ വില്ലേജ് റോക്സ്റ്റാര്‍ എന്ന സിനിമയാണ് എ തിംഗ്‍സ് ഓഫ് മാജിക് ഒരുക്കാൻ പ്രചോദനമായതെന്ന് നിതിൻ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മഹാരാഷ്‍ട്രയിലെ ഒരു ഗ്രാമമാണ് ചിത്രത്തിന് പശ്ചാത്തലമായിരിക്കുന്നത്. പ്രദേശത്തെ ആള്‍ക്കാര്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും.