വിജയ്‍യുടെ ജന്മദിനത്തില്‍ ആശംസകളുമായി ട്രിബ്യൂട്ട് സോംഗ്.

തെന്നിന്ത്യയുടെ പ്രിയതാരം വിജയ്‍യുടെ ജന്മദിനമാണ് ഇന്ന്. വിജയ്‍യുടെ ജന്മദിനം ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ് ആരാധകര്‍. വിജയ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപ്പോഴിതാ വിജയ്‍യുടെ ജന്മദിനത്തില്‍ ട്രുബ്യൂട്ട് സോംഗുമായി ഒരുകൂട്ടും യുവാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നു.ബ്ലെസ്സൻ ആണ് വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്.

ഗാനം സംഗീതം നല്‍കിയ ആലപിച്ചിരിക്കുന്നത് ഗിരീഷ് ദേവ് ആണ്. ഗിരീഷ് ദേവിന്റെ ഭാര്യയും ഗായികയുമായ സന്ധ്യാ ലക്ഷ്‍മിയാണ് ഗാനരചന നിര്‍വഹിക്കുന്നത്. വിവിധ വിജയ് സിനിമകളിലെ പാട്ടുരംഗങ്ങള്‍ ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ് ട്രിബ്യൂട്ട് വീഡിയോ. പശ്ചാത്തല സംഗീതം അനീഷ് മാത്യൂ തെക്കേക്കര. ഛായാഗ്രഹണം പ്രിൻസ് മുട്ടത്തുകുന്നേൽ, ആർട്ട് സുരവര, നൃത്തസംവിധാനം ജേക്കബ് ജി. മാത്യൂ. (ബ്രഹ്മാ ഡാൻസ് കമ്പനി ).