ചിത്രം മലയാളത്തിലും തമിഴിലുമായി

ഒറ്റ കഥാപാത്രമുള്ള മറ്റൊരു സിനിമ കൂടി വരുന്നു. ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ അഭിലാഷ് പുരുഷോത്തമന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ആ മുഖം' (Aa Mukham) എന്ന ചിത്രത്തിലാണ് ഒരേയൊരു കഥാപാത്രം മാത്രമുള്ളത്. സ്‍കിസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ച് ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ നേരിടുന്ന പ്രശ്‍നങ്ങളും അവരുടെ അതിജീവനവുമൊക്കെയാണ് ചിത്രം പറയുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുങ്ങുക. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി (Mammootty), മോഹന്‍ലാല്‍ (Mohanlal), സുരേഷ് ഗോപി (Suresh Gopi) അടക്കമുള്ള പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കി.

ഏറെ അഭിനയപ്രാധാന്യമുള്ള 'മീര' എന്ന കഥാപാത്രത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള പ്രിയങ്ക നായര്‍ (Priyanka Nair) ആണ് അവതരിപ്പിക്കുന്നത്. നബീഹ മൂവി പ്രൊഡക്ഷന്‍റെ ബാനറിൽ തമിഴ്, മലയാളം അഭിനേതാവായ നുഫൈസ് റഹ്മാൻ (രുദ്ര) ആണ് നിര്‍മ്മാണം. ഛായാഗ്രഹണം പ്രതാപ് പി നായര്‍, ശബ്‍ദലേഖനം ടി കൃഷ്‍ണനുണ്ണി, എഡിറ്റിംഗ് സോബിന്‍ കെ സോമന്‍, ശ്യം കെ വാര്യർ എഴുതി ദീപാങ്കുരന്‍റെ സംഗീതത്തിൽ സിത്താര കൃഷ്ണകുമാറും ദീപാങ്കുരനും ആലപിക്കുന്ന രണ്ട് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. മേക്കപ്പ് സുമ ജി, വസ്ത്രാലങ്കാരം ആനു നോബി, കലാസംവിധാനം ഷിബു മച്ചൽ, ചീഫ് അസോസിയേറ്റ് ശ്യാം പ്രേം, നൃത്തസംവിധാനം രാജേശ്വരി സുബ്രഹ്മണ്യം, എഫക്റ്റ്സ് രാജ് മാർത്താണ്ഡം, കളറിസ്റ്റ് മഹാദേവൻ, വിഎഫ്എക്സ് ഡി റ്റി എം, റെക്കോർഡിസ്റ്റ് ശ്രീകുമാർ ചിത്രാഞ്ജലി, സ്റ്റിൽസ് സേതു, ഡിസൈൻ സുജിത് കടയ്ക്കൽ, പ്രൊഡക്ഷൻ മാനേജർ ഷാജി തിരുമല.