യുഎഇയിലെ വോക്സ് സിനിമാസും ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റലും ചേർന്ന് ജയസൂര്യ ചിത്രം ആട് 3 സൗജന്യമായി കാണാൻ അവസരമൊരുക്കുന്നു
ഇന്ന് തിയറ്ററുകളിലെത്തിയ ജയസൂര്യ ചിത്രം ആട് 3 സൗജന്യമായി കാണാന്‍ അവസരമൊരുക്കി യുഎഇയിലെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ വോക്സ് സിനിമാസും ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റലും. യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് കുടുംബത്തിനൊപ്പം ആട് 3 സൗജന്യമായി കാണാനുള്ള അവസരമാണ് ഈ കോണ്ടെസ്റ്റിലൂടെ ഒരുങ്ങുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലൂടെ പങ്കെടുക്കാൻ കഴിയുന്ന ലളിതവും ഇൻററാക്റ്റീവുമായ മൂവി മാനിയ കോണ്ടെസ്റ്റില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം.
പങ്കെടുക്കാന്‍ ചെയ്യേണ്ടത്
ഇതിനായി ഇവിടെ ക്ലിക്ക് ചെയ്ത് കോണ്ടെസ്റ്റ് ലാന്‍ഡിംഗ് പേജിൽ എത്തുക. അവിടെ ആട് 3 സിനിമയുമായി ബന്ധപ്പെട്ട ലളിതമായ ഒരു ചോദ്യത്തിന് ഉത്തരം നൽകുകയാണ് വേണ്ടത്. ശരി ഉത്തരം നൽകുന്നവരിൽ നിന്ന് ലക്കി ഡ്രോയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേരാവും വിജയികൾ. ഓരോരുത്തര്‍ക്കും വോക്സ് സിനിമാസില്‍ ആട് 3 സിനിമ കാണാനുള്ള നാല് ടിക്കറ്റുകള്‍ വീതം ലഭിക്കും. യുഎഇയില്‍ താമസിക്കുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. മികച്ച സീറ്റിംഗും ദൃശ്യ ശ്രാവ്യ അനുഭവവും പകരുന്ന മള്‍ട്ടിപ്ലെക്സ് ശൃംഖലയാണ് വോക്സ് സിനിമാസ്.
മലയാളത്തില്‍ വന്‍ ജനപ്രീതിയുള്ള ഫ്രാഞ്ചൈസിയാണ് ആട്. ആട് ഒരു ഭീകരജീവിയാണ് എന്ന പേരിലെത്തിയ ആദ്യ ഭാഗത്തിന്‍റെ റിലീസ് 2015 ല്‍ ആയിരുന്നു. ആട് 2 എന്ന് പേരിട്ട രണ്ടാം ഭാഗം 2017 ലും എത്തി. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ആട്പ്ര 3 ലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് സംവിധാനം.

