ആമിര്‍ ഖാന് നേരെയും കങ്കണ തന്‍റെ നിരാശ പ്രകടിപ്പിച്ചിരുന്നു. ഇപ്പോളിതാ ആമീറിനോട് ഇതേപറ്റി മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. 

മുംബൈ: കങ്കണ ആദ്യമായി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മണികര്‍ണിക. ചിത്രത്തിന്‍റെ റിലീസിന് മുന്‍പും അതിന് ശേഷവും കങ്കണക്ക് എതിരെ സഹപ്രവര്‍ത്തകരും മണികര്‍ണികയുടെ ആദ്യ സംവിധായകന്‍ കൃഷും നിരവധി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 

എന്നാല്‍ തന്നെ ബോളിവുഡില്‍ നിന്നും ആരും പിന്തുണക്കുന്നില്ലെന്നും എല്ലാവരും തനിക്കെതിരെ ഒന്നിച്ച് തിരിയുകയാണെന്നുമായിരുന്നു കങ്കണയുടെ പരാതി . അഭിനേതാക്കളായ ആലിയ ഭട്ടിനേയും രണ്‍ബീര്‍ കപൂറിനേയും കങ്കണ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ആമിര്‍ ഖാന് നേരെയും കങ്കണ തന്‍റെ നിരാശ പ്രകടിപ്പിച്ചിരുന്നു. ഇപ്പോളിതാ ആമീറിനോട് ഇതേപറ്റി മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. 
താന്‍ മൂലവും കങ്കണക്ക് അസ്വസ്ഥതകളുണ്ടോ? തന്നോട് ഇതേക്കുറിച്ചൊന്നും അവള്‍ പറഞ്ഞില്ല. ആവളെ കാണുമ്പോള്‍ ഇതേപറ്റി ചോദിക്കാം എന്ന കൂള്‍ കൂള്‍ ഉത്തരമായിരുന്നു ആമിറിന്‍റേത്.