ഒടുവില്‍ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാൻ.
ഗൗരി സ്‍പ്രാറ്റുമായി പ്രണയത്തിലാണെന്ന് സ്ഥിരീകിരിച്ച് ബോളിവുഡ് നടൻ ആമിര്‍. ഒന്നര വര്‍ഷത്തിലായി പ്രണയത്തിലാണ്. 25 വര്‍ഷമായി ഗൗരിയെ അറിയാമെന്നും പറയുന്നു ആമിര്‍ ഖാൻ. ബംഗ്ലൂരുകാരിയായ ഗൗരി ആമിര്‍ ഖാൻ പ്രൊഡക്ഷൻസിലാണ് ജോലി ചെയ്യുന്നത്.
ബോളിവുഡിന്റെ ആമിര്‍ നായകനായി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീൻ പര്‍ ആണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരെ സമീൻ പറില്‍ നായകനായ താരം ദര്‍ശീല്‍ സഫാരി ആമിര്‍ ഖാൻ ചിത്രത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സിത്താരെ സമീൻ പര്‍ മനോഹരമായ സിനിമയായിരിക്കും എന്ന് ദര്‍ശീല്‍ സഫാരി വ്യക്തമാക്കി. ആമിര്‍ ഖാനായിരുന്നു ചിത്രത്തിന്റെ നിര്‍മാണവും. സമീൻ പർ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. എന്നാല്‍ സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍ എസ് പ്രസന്നയാണ്.
ആമിര്‍ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രം ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ നേരത്തെ സമ്മതിച്ചിരുന്നു. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ചിത്രം ഇഷ്‍ടമാകാതിരുന്നത്. സിത്താരെ സമീൻ പാറില്‍ താൻ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് എന്നും ഒരു മികച്ച ചിത്രമായിരിക്കും എന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു.
ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.
