Asianet News MalayalamAsianet News Malayalam

'മോഗുളി'ന് പണം മുടക്കാനില്ലെന്ന് നിര്‍മ്മാതാവ്; സിനിമയില്‍ നിന്ന് ഇടവേളയ്ക്ക് ആമിര്‍ ഖാന്‍

ലാല്‍ സിംഗ് ഛദ്ദയ്ക്കു ശേഷം ആമിര്‍ ഖാന്‍ അടുത്തതായി ചെയ്യുമെന്ന് കരുതപ്പെട്ടിരുന്ന പ്രോജക്റ്റ്

aamir khan movie mogul shelved after laal singh chaddha box office failure
Author
First Published Aug 26, 2022, 1:24 PM IST

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായിരിക്കുകയാണ് ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ. ഹോളിവുഡ് ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്കില്‍ ആമിര്‍ ഖാന്‍റെയും മറ്റ് അണിയറക്കാരുടെയും വര്‍ഷങ്ങളുടെ സമയവും പ്രയത്നവുമുണ്ട്. ബോളിവുഡിന് സമീപ വര്‍ഷങ്ങളില്‍ തന്നെ ഏറ്റവുമധികം പ്രതീക്ഷയുണ്ടായിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനത്തില്‍ തന്നെ നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. ഫലം ബോക്സ് ഓഫീസ് ദുരന്തം. ചിത്രത്തിന്‍റെ ആദ്യവാര ഇന്ത്യന്‍ കളക്ഷന്‍ 49 കോടി ആയിരുന്നു. ചിത്രം നേരിട്ട വന്‍ പരാജയം ആമിരിന്‍റെ സമീപഭാവിയില്‍ കാര്യമായ മാറ്റമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ ഷാരൂഖ് ഖാന്‍ എടുത്തതുപോലെ കരിയറില്‍ നിന്ന് ഒരു ഇടവേളയ്ക്ക് ആമിറും ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ മറ്റു ചില റിപ്പോര്‍ട്ടുകളും പുറത്തെത്തുകയാണ്. ആമിര്‍ അടുത്തതായി ചെയ്യേണ്ടിയിരുന്ന ബിഗ് ബജറ്റ് ചിത്രം മോഗുളിന്‍റെ നിര്‍മ്മാണത്തില്‍ നിന്നും നിര്‍മ്മാതാക്കള്‍ തല്‍ക്കാലം പിന്മാറിയിരിക്കുകയാണ് എന്നതാണ് അത്. ടി സിരീസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്‍റെ ബയോപിക് ആണ് ചിത്രമെന്നായിരുന്നു നേരത്തെ എത്തിയ റിപ്പോര്‍ട്ടുകള്‍. ടി സിരീസ് തന്നെയാണ് ഈ പ്രോജക്റ്റിനു പിന്നിലും ഉള്ളത്. എന്നാല്‍ ലാല്‍ സിംഗ് ഛദ്ദയുടെ ബോക്സ് ഓഫീസ് തകര്‍ച്ച മോഗുള്‍ ഉടന്‍ നിര്‍മ്മിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ടി സിരീസിനെ എത്തിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ALSO READ : നെഗറ്റീവ് പബ്ലിസിറ്റി കളക്ഷനെ ബാധിച്ചോ? 'ലൈഗര്‍' ആദ്യദിനം നേടിയത്

ലാല്‍ സിംഗ് ഛദ്ദയ്ക്കു ശേഷം ആമിര്‍ ഖാന്‍ അടുത്തതായി ചെയ്യുമെന്ന് കരുതപ്പെട്ടിരുന്ന പ്രോജക്റ്റ് ആണിത്. സുഭാഷ് കപൂറിനെയാണ് ചിത്രത്തിന്‍റെ സംവിധായകനായി നിശ്ചയിച്ചിരുന്നത്. നിലവില്‍ അക്ഷയ് കുമാര്‍ നായകനാവുന്ന ജോളി എല്‍എല്‍ബി 3യുടെ പ്രീ പ്രൊഡക്ഷനിലേക്ക് കടന്നിരിക്കുകയാണ് അദ്ദേഹം. 

Latest Videos
Follow Us:
Download App:
  • android
  • ios