Asianet News MalayalamAsianet News Malayalam

പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞു; പിന്നാലെ സമൂഹമാധ്യമങ്ങളോട് ‘വിട ചൊല്ലി‘ ആമിർ ഖാൻ!

ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാനേജര്‍ വഴി ആമിറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. 

aamir khan quits social media
Author
Mumbai, First Published Mar 17, 2021, 2:04 PM IST

ന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പൂർണ്ണമായും ഉപേക്ഷിക്കുന്നുവെന്ന് ബോളിവുഡ് താരം ആമിർ ഖാൻ.ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പിറന്നാൾ ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കാനുള്ള കാര്യം താരം പ്രഖ്യാപിച്ചത്. മാര്‍ച്ച് പതിനാലിനായിരുന്നു താരത്തിന്‍റെ 56-ാം പിറന്നാള്‍.

ആമിര്‍ ഖാന്‍ പ്രൊഡക്‌ഷന്‍സിന്റെ പേജിലൂടെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുമെന്നും ആമിർ കൂട്ടിച്ചേർക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാനേജര്‍ വഴി ആമിറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. 

നേരത്തെ ആമിർ ഖാൻ ഫോൺ ഓഫ് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു അത്.  സെറ്റിൽ ആയിരിക്കുമ്പോൾ കോൾ വരുന്നതുമൂലമുള്ള ശല്യമുണ്ടാവാതിരിക്കാനാണ് ഫോൺ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തതെന്നായിരുന്നു ആമിറിന്റെ വിശദീകരണം. ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ ഒരു തടസ്സമാണ് മൊബൈലെന്നും ആമിർ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios