ഓ​ഗസ്റ്റ് 11നാണ് ലാല്‍ സിംഗ് ഛദ്ദ റിലീസ് ചെയ്തത്.

ടൻ‌ ആമിർ ഖാന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. ബഹിഷ്കരണാഹ്വാനങ്ങൾക്കിടെ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യദിനം മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ അത്രകണ്ട് മുന്നേറാൻ സാധിച്ചില്ല. ഇപ്പോഴിതാ ആറ് മസത്തേക്ക് 'ലാല്‍ സിംഗ് ഛദ്ദ' ഒടിടിയിൽ വരില്ലെന്നും സിനിമ തിയറ്ററിൽ തന്നെ കാണണമെന്നും പറയുകയാണ് ആമിർ. 

'ഒടിടി സിനിമയ്ക്ക് ഒരു വെല്ലുവിളിയല്ല, പക്ഷേ ഞങ്ങള്‍ക്ക്(ബോളിവുഡ്) അത് ഒരു വെല്ലുവിളിയാണ്. ഞങ്ങളുടെ സിനിമകള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് പറയുന്നത്. പക്ഷേ നിങ്ങള്‍ക്ക് തിയറ്ററുകളില്‍ വരണമെന്ന് നിര്‍ബന്ധമില്ല. കാരണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സിനിമ വീട്ടില്‍ തന്നെ കാണാന്‍ കഴിയും. ആളുകള്‍ തിയറ്ററുകളില്‍ എത്തുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും? ഒന്നുകില്‍ നിങ്ങള്‍ തിയറ്ററുകളില്‍ വന്ന് ഇപ്പോള്‍ ലാല്‍ സിംഗ് ഛദ്ദ കാണുക. അല്ലെങ്കില്‍ ഒടിടിയില്‍ കാണാന്‍ ആറ് മാസം കാത്തിരിക്കുക.', എന്നാണ് ആമിർ ഖാൻ പറഞ്ഞത്. 

ലാല്‍ സിംഗ് ഛദ്ദ പോലുള്ള സിനിമകളെ പിന്തുണയ്ക്കുന്ന പ്രൊഡക്ഷന്‍ ഹൗസുകള്‍ ഇത്തരമൊരു വെല്ലുവിളി നേരിടാനാകും. എന്നാല്‍ ചെറിയ പ്രൊഡക്ഷന്‍ ബാനറുകള്‍ക്ക് ഡിജിറ്റല്‍ അവകാശങ്ങളുടെ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ കഴിയുമോയെന്നും ആമിര്‍ ചോദിക്കുന്നു.

മതവികാരം വ്രണപ്പെടുത്തി; ആമിർ ഖാനെതിരെ പൊലീസിൽ പരാതി

ഓ​ഗസ്റ്റ് 11നാണ് ലാല്‍ സിംഗ് ഛദ്ദ റിലീസ് ചെയ്തത്. ആദ്യദിനം 12 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. വെള്ളിയാഴ്ച ഏഴ് കോടിയോളം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ രണ്ട് ദിവസത്തെ ആഭ്യന്തര ബോക്‌സ് ഓഫീസിൽ കളക്ഷൻ ഏകദേശം 19 കോടി രൂപ വരും. 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. അദ്വൈത് ചന്ദനാണ് സംവിധാനം.