അഭിനയത്തോടും സംവിധാനത്തോടും തനിക്ക് വലിയ ഇഷ്ട്ടമുണ്ട്. എന്നാല്‍ കരിയര്‍ ആരംഭിച്ചത് നടനായാണ്. അതെന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു

മുംബൈ: അഭിനയം കൊണ്ടും സംവിധാന മികവ് കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് ആമിര്‍ ഖാന്‍. എന്നാല്‍ ഇപ്പോള്‍ അഭിനയത്തില്‍ ശ്രദ്ധി കേന്ദ്രീകരിക്കാനാണ് ആഗ്രഹമെന്ന് ആമിര്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതിന് കാരണം മറ്റൊന്നുമല്ല സംവിധാനത്തിലേക്ക് പൂര്‍ണ്ണ ശ്രദ്ധ കൊടുക്കാന്‍ തീരുമാനിച്ചാല്‍ അഭിനയം പൂര്‍ണ്ണമായി നിര്‍ത്താനാണ് ആമിറിന്‍റെ തീരുമാനം. 

അഭിനയത്തോടും സംവിധാനത്തോടും തനിക്ക് വലിയ ഇഷ്ട്ടമുണ്ട്. എന്നാല്‍ കരിയര്‍ ആരംഭിച്ചത് നടനായാണ്. അതെന്നെ വളരെയധികം പ്രചോദിപ്പിക്കുന്ന ഒന്നാണ്. എപ്പോള്‍ ഞാന്‍ മുഴുവന്‍ സമയ സംവിധായകനായി മാറുമോ ആ നിമിഷം അഭിനയം നിര്‍ത്തും. ഇപ്പോള്‍ അഭിനയം നിര്‍ത്താന്‍ താല്‍പ്പര്യമില്ല. അതുകൊണ്ട് തന്നെ എന്‍റെ ഉള്ളിലെ സംവിധായകനെ പിടിച്ച് നിര്‍ത്തുകയാണെന്നും ആമിര്‍ പറഞ്ഞു.

സിനിമയാണ് തനിക്ക് പ്രധാനമെന്നും എവിടെ നല്ല അവസരം കിട്ടിയാലും അത് ഉപയോഗിക്കുമെന്നും എന്നാല്‍ ഹോളിവുഡിനോട് പ്രത്യേക ആകര്‍ഷണം ഇതുവരെ തോന്നിയിട്ടില്ലെന്നും ആമിര്‍ പറഞ്ഞു.