ചിത്രത്തിന്റെ ടിക്കറ്റ് പ്രീ ബുക്കിംഗ് ഗൾഫ് രാജ്യങ്ങളായ യു.എ.ഇ, ഒമാൻ, ബഹറൈൻ, എന്നിവിടങ്ങളിൽ ആരംഭിച്ചു
സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ (Mohanlal) ചിത്രമാണ് ‘ആറാട്ട്’ (Aaraattu) ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 18ന് തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ടിക്കറ്റ് പ്രീ ബുക്കിംഗ് ഗൾഫ് രാജ്യങളായ യു.എ.ഇ, ഒമാൻ , ബഹറൈൻ, എന്നിവിടങ്ങളിൽ ആരംഭിച്ചു. ഏറ്റവും മികച്ച പ്രതികരണമാണ് ആദ്യ മണിക്കൂറുകളിൽ തന്നെ ബുക്കിംഗിന് ലഭിക്കുന്നത്.

കഴിഞ്ഞ വർഷം ആദ്യം റിലീസ് ചെയ്ത ബിഗ് ബ്രദറിനു ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്‌ഷൻ രംഗങ്ങളുമുണ്ട്. വിജയരാഘവന്‍, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്‍റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലേത്. വിജയ് ഉലകനാഥ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം രാഹുല്‍ രാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയന്‍ കൃഷ്‍ണ, ആക്ഷന്‍ കൊറിയോഗ്രഫി അനില്‍ അരശ്, കെ രവി വര്‍മ്മ, എ വിജയ്, സുപ്രീം സുന്ദര്‍.
