പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ആറാട്ട്‘. വിഷു ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. പ്രേക്ഷകര്‍ ഏറെ കാത്തിരുന്നെത്തിയ വിഷു സമ്മാനമായതിനാല്‍ ഇന്നലെ തന്നെ യൂട്യൂബ് ട്രെന്റിങ്ങിൽ ടീസര്‍  ഒന്നാം സ്ഥാനത്തെത്തി. ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണി കൃഷ്ണനും ഇക്കാര്യത്തില്‍ നന്ദി അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. 

ചിത്രത്തിന്‍റെ മാസ് എന്‍റര്‍ടെയ്‍നര്‍ സ്വഭാവം വ്യക്തമാക്കുന്നതാണ് ടീസര്‍. മോഹന്‍ലാലിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞതുമാണ് ടീസര്‍. ലോക്ക്ഡൗണിനു ശേഷം മലയാളത്തില്‍ വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ആദ്യ ചിത്രവുമാണ് ഇത്.'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. 

Thank you, everyone❤️

Posted by Unnikrishnan B on Wednesday, 14 April 2021

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്.