കൊച്ചി: ഇടതുപക്ഷത്തിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. എറണാകുളത്ത് വിജയിച്ച ഹൈബിക്കും യു.ഡി.എഫിന്റെ രമ്യ ഹരിദാസിനും ആശംസയോടെയാണ് പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ. "തോറ്റവർക്കൊപ്പം. ഇനിയും പൊരുതിനേടുമെന്ന് ആവർത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം. നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം. കൂടുതൽ കരുത്തോടെ തിരിച്ചുവരണം. എന്റെ മണ്ഡലത്തിൽ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തിൽ വിജയിച്ച ശ്രീ ഹൈബിക്ക് അഭിനന്ദനങ്ങൾ. സഖാവ് ആരിഫിനും മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ യു ഡി എഫ് വിജയികൾക്കും വിശിഷ്യാ രമ്യ ഹരിദാസിനും അഭിനന്ദനങ്ങൾ. ലാൽ സലാം