ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു. വിസ്മയ മോഹൻലാൽ നായികയായ ചിത്രം, ആദ്യ രണ്ട് ദിവസത്തിനുള്ളിൽ 15 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്.
വിസ്മയ മോഹൻലാൽ നായികയായി എത്തിയ തുടക്കം തിയറ്ററിൽ മുന്നേറുന്നതിനിടെ സിനിമയിലെ കഥാപാത്ര പോസ്റ്റർ പുറത്തുവിട്ടു. ആശിഷ് ജോ ആന്റണിയുടെ ക്യാരക്ടർ ലുക്കാണിത്. ജിത്തു എന്നാണ് ആശിഷിന്റെ വേഷത്തിന്റെ പേര്. ആശിഷിന്റെ വേഷത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത തുടക്കം ഓഗസ്റ്റ് 7ന് ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യ ദിവസം തന്നെ ലഭിച്ചത്. ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 15 കോടി നേടിയെന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങിയില്ല എന്നാണ് പ്രേക്ഷകര്‍ പ്രതികരിച്ചിരിക്കുന്നത്.
ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



