'എന്റെയും കൂടെ രണ്ട് കാല് കിടക്കട്ടെ' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് അഭയ ഹിരണ്‍മയി കുറിച്ചത്. 

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി കൂടുതല്‍ പേര്‍. റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, അനുപമ പരമേശ്വരന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയതിന് പിന്നാലെ ഗായിക അഭയ ഹിരണ്‍മയിയും അനശ്വരയ്‌ക്കൊപ്പം ചേര്‍ന്നു. 

'എന്റെയും കൂടെ രണ്ട് കാല് കിടക്കട്ടെ' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് അഭയ ഹിരണ്‍മയി കുറിച്ചത്. താരത്തിന് പിന്തുണ നല്‍കാന്‍ #YESWEHAVELEGS എന്ന പേരില്‍ ക്യാംപയിന്‍ തന്നെ സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ട്. സിനിമാ താരങ്ങള്‍ക്ക് പുറമെ മറ്റ് സ്ത്രീകളും സോഷ്യല്‍ മീഡിയയില്‍ ഈ ക്യാംപയിന്റെ ഭാഗമായി തങ്ങളുടെ കാലുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രംഗത്തെത്തി. 

View post on Instagram

'അത്ഭുതം അത്ഭുതം സ്ത്രീകള്‍ക്ക് കാലുണ്ടത്രേ'എന്ന കുറിപ്പോടെയാണ് ബിക്കിനി ധരിച്ചുള്ള ചിത്രം റിമ പങ്കുവച്ചത്.കാല്‍മുട്ടിന് മുകളില്‍ ഇറക്കമുള്ള ചിത്രം പങ്കുവച്ചാണ് അഹാന അനശ്വരയ്ക്കൊപ്പം നിന്നത്. ഞാന്‍ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. ഞാന്‍ ഷോര്‍ട്സ് ധരിക്കും, സാരി, ഷര്‍ട്ട്സ, സ്വിം സ്യൂട്ട് അങ്ങനെ പലതും ധരിക്കും...'' അഹാന ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.

ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര പങ്കുവച്ച ചിത്രത്തിന് താഴെ അസഭ്യവര്‍ഷവുമായാണ് മലയാളികളെത്തിയത്. ഇറക്കം കുറഞ്ഞ ട്രൗസറും ഓഫ് ഷോള്‍ഡര്‍ ടോപ്പുമായിരുന്നു ചിത്രത്തിലെ അനശ്വരയുടെ വേഷം.എന്നാല്‍ തന്നെ മോശം വാക്കുകള്‍ പറഞ്ഞവരുടെ വായടപ്പിക്കുന്ന മറുപടിയാണ് അനശ്വര നല്‍കിയത്. അതേ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ച് '' ഞാന്‍ എന്തു ചെയ്യുന്നു എന്നതില്‍ നിങ്ങള്‍ക്ക് വിഷമം വേണ്ട, എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കില്‍ അതോര്‍ത്ത് വിഷമിക്കൂ'' എന്നായിരുന്നു സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള അനശ്വരയുടെ മറുപടി.