Asianet News MalayalamAsianet News Malayalam

അഭിനയയുടെ അരങ്ങ് ഉണരുന്നു, രണ്ട് നാടകാവതരണങ്ങളുമായി

നാടകാചാര്യൻ ജി ശങ്കരപ്പിള്ളയുടെയും സ്‍മരണയ്‍ക്കായുള്ളതാണ് നാടകാവതരണം.

Abhianaya drama Kingdom Animeliya The dance of death and Priyapeta Avivahitha
Author
Thiruvananthapuram, First Published Jan 2, 2021, 8:31 PM IST

കൊവിഡ് കാലത്ത് നിയന്ത്രണങ്ങളോടെ അരങ്ങുകൾ ഉണരുമ്പോൾ തിരുവനന്തപുരം അഭിനയ നാടകപഠന കേന്ദ്രം പുതിയ നാടകാവതരണവുമായി അരങ്ങിലെത്തുന്നു. നാടകാചാര്യൻ ജി ശങ്കരപ്പിള്ളയുടെയും, 29 വർഷം പൂർത്തിയാക്കിയ 'അഭിനയ 'ക്കൊപ്പം പ്രവർത്തിച്ച് മണ്മറഞ്ഞ കലാകാരന്മാരുടെയും സ്‍മരണയ്ക്കായുള്ളതാണ് രംഗാവതരണത്തിലെ കാലാനുസൃതമായ പുതുസാധ്യതകൾ തേടുന്ന അവതരണം.

ആറിന് വൈകിട്ട് ആറ് മണിക്ക് വെള്ളയമ്പലത്ത് രാജ്ഭവന് എതിവശത്തെ വിസ്‍മയമാക്സിൽ രണ്ട് നാടകങ്ങളുടെ അവതരണം നടക്കും. തീയറ്റർ ലാബ് എന്ന ആശയത്തിന്റെ മുൻ നിർത്തി രൂപകല്‍പന ചെയ്‍ത കിങ്‍ഡം അനിമേലിയ: ദി ഡാൻസ് ഓഫ് ഡെത്ത് എന്ന നാടകത്തിന്റെ അവതരണം നടക്കും. വിഷ്‍ണുഹരിയാണ്  നാടകം സംവിധാനം ചെയ്‍തത്. 

പീറ്റർ ബ്രൂഗലിന്റെ  'നെതർലാൻഡിഷ് പ്രോവർബ്‍സ്', 'ട്രയംഫ് ഓഫ് ഡെത്ത്', എന്നീ കൃതികളെ സ്വാംശീകരിച്ചുള്ളതാണ് രചന.

സ്‍കൂൾ ഓഫ് ഡ്രാമയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‍മയായ തീയറ്റർ കളക്ടീവ് ഒരുക്കിയ പി എം താജിന്റെ രചനയിൽ ഷാഹുൽ ഹമീദ് മരയ്ക്കാർ സംവിധാനം ചെയ്‍ത 'പ്രിയപ്പെട്ട അവിവാഹിത 'യുടെ അവതരണവും നടക്കും.

Follow Us:
Download App:
  • android
  • ios