നയൻതാരയെ നായികയാക്കി സുന്ദർ സി സംവിധാനം ചെയ്ത 'മൂക്കുത്തി അമ്മൻ 2 – മഹാശക്തി' തിയേറ്ററുകളിൽ വിജയകരമായി കുതിക്കുന്നു.

നയൻതാര നായികയായെത്തിയ, സുന്ദർ സിയുടെ സംവിധാനത്തിൽ ഒരുങ്ങിയ മൂക്കുത്തി അമ്മൻ 2 – മഹാശക്തി തിയേറ്ററുകളിൽ വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ രണ്ട് പ്രമുഖ താരങ്ങളായ ഖുശ്ബു സുന്ദറിന്റെയും സ്നേഹയുടെയും സാന്നിധ്യം വെളിപ്പെടുത്തിക്കൊണ്ടുള്ള ദീപാവലി സ്പെഷ്യൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. മൂക്കുത്തി അമ്മന്റെ സഹോദരിമാരായാണ് ഇരുവരും ചിത്രത്തിൽ തിളങ്ങുന്നത്.

റിലീസ് ചെയ്ത രണ്ടാം ദിനമായ ശനിയാഴ്ച ചിത്രത്തിന് എല്ലാ സെന്ററുകളിലും ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്കൊപ്പം അധിക പ്രദർശനങ്ങളും ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ മാത്രം 71.75K ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റഴിഞ്ഞത്. ബുക്കിംഗ് ആരംഭിച്ച ദിവസം മുതൽ ഓരോ മണിക്കൂറിലും ട്രെൻഡിംഗിലാണ് മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ ടിക്കറ്റ് ബുക്കിംഗ്. വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിച്ച മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുന്ദർ സിയാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴയാണ് നിർവ്വഹിച്ചിരിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

Scroll to load tweet…

നയൻതാര, ദുനിയ വിജയ്, റെജീന കസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപ്പുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്., സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. മാർക്കറ്റിം​ഗ്: സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming