"ഇന്നോ നാളെയോ ഇത്തരം ഒരു ഉള്ളടക്കം വന്നാല്‍.."

തന്‍റെ കുടുംബത്തിനെതിരെ ചില യുട്യൂബ് ചാനലുകള്‍ അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നും ഉണ്ടാവുന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് അഭിരാമി സുരേഷ് മുന്‍പും പറഞ്ഞിട്ടുണ്ട്. തന്നെ ഏറെ വേദനിപ്പിച്ച അത്തരത്തില്‍ ഒരു വ്യാജ വാര്‍ത്തയുടെ ലിങ്ക് ഇന്നലെ അമൃത ഫേസ്ബുക്കിലൂടെ പങ്കുവെക്കുകും ചെയ്തിരുന്നു. നടന്‍ ബാലയെ ആശുപത്രിയില്‍ ചെന്നുകണ്ട അമൃത സുരേഷിനെക്കുറിച്ചായിരുന്നു തെറ്റായ പരാമര്‍ശങ്ങള്‍. പ്രസ്തുത യുട്യൂബ് ചാനലിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് ആലോചിച്ച് പൊലീസിനോട് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ ലിങ്ക് ലഭ്യമല്ലെന്നും പറയുന്നു അഭിരാമി. എന്നാല്‍ ഇനിയും ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ ആവര്‍ത്തിക്കുന്നപക്ഷം തങ്ങള്‍ നിയമപരമായി നീങ്ങുമെന്നും പറയുന്നു അഭിരാമി സുരേഷ്.

അഭിരാമി സുരേഷ് പറയുന്നു

ഒരുപാട് വട്ടം ചിന്തിച്ച് ശരിയെന്നു തോന്നി, സിനിമ ടോക്സ് മലയാളം എന്ന ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫമേഷനും കേസ് കൊടുക്കാൻ പൊലീസിനോട് സംസാരിച്ചു. ഇന്ന് രാവിലെ സിനിമ ടോക്സ് മലയാളം എന്ന ചാനലിന്റെ ലിങ്ക് തപ്പിയപ്പോൾ അത് കാണാൻ സാധിച്ചില്ല. എന്ത് പറ്റി ആ ചാനലിന് എന്നറിയില്ല. പക്ഷെ, അത് കാണാൻ സാധിക്കുന്നില്ല. സന്തോഷം എന്നൊന്നും ഞാൻ പറയില്ല. 

കാരണം എനിക്കറിയാം ഒരു ചാനൽ ഉണ്ടാക്കി എടുക്കുന്നതിന്റെ പ്രഷർ ആൻഡ് വർക്ക്. ബട്ട് മറ്റൊരാളെയോ ഒരു കൂട്ടം ആളുകളെയോ തെറ്റായ ക്ലിക്ക് ബെയ്റ്റ് ആൻഡ് ഡീഫാമിങ് കൊണ്ടെന്റിലൂടെ ഒരു മാസ്സ് ഹേറ്റ് ഉണ്ടാവാൻ എഫര്‍ട്ട് എടുത്താലും അത് അത്ര നല്ല കാര്യം അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റുള്ളവരെ പഴിച്ചല്ല നമ്മൾ നന്നാവേണ്ടത്. എല്ലാരും imperfect ആണ്! ഒരു സംശയമില്ലാത്ത അളവിൽ തന്നെ! പക്ഷെ, വീണു കിടക്കുന്ന മരം ആ ബാ ഓടി കയറാം എന്ന ആറ്റിട്യൂഡ് ഉണ്ടെങ്കില്‍ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടി വരും. അതിനി ആര് തന്നെ ആണെങ്കിലും. ആ ചാനൽ ഇല്ലാതാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബട്ട് ഇന്നോ നാളെയോ എന്നോ ഇതേ പോലത്തെ കോൺടെന്റ് - rather contents അവിടെ ഇനിയും കിടക്കുന്നുണ്ടെങ്കില്‍, അതിനെതിരെ ഉള്ള നിയമ നടപടി എടുത്തിരിക്കും. 

ALSO READ : ആശ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്ത് വിവാഹിതയായി; വീഡിയോ