കൊച്ചി അഡ്ലക്സ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചായിരുന്നു വിവാഹം

ആശ ശരത്തിന്‍റെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി. ആദിത്യനാണ് വരന്‍. കൊച്ചി അഡ്ലക്സ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര താരങ്ങളും പങ്കെടുത്തു. മുംബൈയില്‍ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വച്ച് വിവാഹ സല്‍ക്കാരവും നടക്കും. ആശ ശരത്ത് കുടുംബം എന്ന യുട്യൂബ് ചാനലിലൂടെ വിവാഹം ലൈവ് സ്ട്രീമിം​ഗ് ചെയ്തിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, ഹല്‍ദി സം​ഗീത് നൈറ്റ് എന്നീ ചടങ്ങുകളുടെയൊക്കെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 

2022 ഒക്ടോബര്‍ 23 ന് കൊച്ചിയില്‍ വച്ചായിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം. മമ്മൂട്ടി, സുരേഷ് ​ഗോപി, ദിലീപ്, മനോജ് കെ ജയന്‍ അടക്കമുള്ള താരങ്ങള്‍ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. 

മോഡലിം​ഗ് രം​ഗത്തും ശ്രദ്ധ നേടിയിട്ടുള്ള ഉത്തര 2021 ലെ മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലൂടെയായിരുന്നു നടി എന്ന നിലയില്‍ ഉത്തര ശരത്തിന്‍റെ അരങ്ങേറ്റം. ആശ ശരത്തും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2022 ഡിസംബറിലാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മെക്കാനിക്കല്‍ എന്‍ജിനീയറിം​ഗില്‍ ബിരുദധാരിയാണ് ഉത്തര. 

ALSO READ : 'ബിഗ് ബോസില്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാത്തതിന് മലയാളികള്‍ക്ക് നന്ദി'; റോബിന് പരോക്ഷ വിമര്‍ശനവുമായി ജസ്‍ല

Asha Sharath Daughter Uthara Sarath Wedding | Asha Sharath Daughter Marriage

UTHARA SHARATH & ADITYA MENON || WEDDING || SHABEER ZYED PHOTOGRAPHY