ലോകമെമ്പാടും ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. ഓരോ ദിവസവും അമിതാഭ് ബച്ചൻ ആരാധകര്‍ക്കായി സാമൂഹ്യമാധ്യമത്തില്‍ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അഭിഷേക് ബച്ചനൊപ്പമുള്ള തന്റെ ഫോട്ടോയാണ് അമിതാഭ് ബച്ചൻ ഏറ്റവും ഒടുവില്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരേ തരത്തിലുള്ള വസ്‍ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത് എന്നതാണ് ആരാധകരുടെ കൗതുകത്തിന് കാരണമാകുന്നത്.

വെള്ള പൈജാമയും കുര്‍ത്തയുമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ചുവപ്പ് കോട്ടും ധരിച്ചിരിക്കുന്നു. രണ്ടുപേരെയും കണ്ടാല്‍ സഹോദരങ്ങളെ പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. നിങ്ങളുടെ വസ്‍ത്രങ്ങള്‍ മകൻ ധരിച്ചു തുടങ്ങുന്നത് എപ്പോഴാണോ അപ്പോള്‍ അവൻ നിങ്ങളുടെ സുഹൃത്തായി മാറിയിരിക്കുന്നുവെന്നാണ് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്. ബഡെ മിയാൻ, ചോട്ടെ മിയാൻ എന്നും അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നു. അമിതാഭ് ബച്ചൻ ബഡെ മിയാനും ഗോവിന്ദ ചോട്ടെ മിയാനുമായി അഭിനയിച്ച ചിത്രമാണ് ബഡെ മിയാൻ, ചോട്ടെ മിയാൻ.