Asianet News MalayalamAsianet News Malayalam

'സ്റ്റിൽ മാരീഡ്, സോറി'; ഐശ്വര്യ ഇട്ട വിവാഹ മോതിരം കാണിച്ച് അഭിഷേക്, കയ്യടിച്ച് സോഷ്യൽ മീഡിയ

വേർപിരിയൽ അഭ്യൂഹങ്ങളെ കുറിച്ച് അഭിഷേക് ബച്ചന്‍. 

abhishek bachan says still married in the situation of divorce rumours with wife aishwarya rai
Author
First Published Aug 11, 2024, 2:44 PM IST | Last Updated Aug 11, 2024, 3:07 PM IST

ഴിഞ്ഞ കുറേ മാസമായി ബോളിവുഡ് താര ദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ആണ് സംസാര വിഷയം. ഇരുവരും വിവാഹബന്ധം വേർപെടുത്താൻ പോകുന്നു എന്നതായിരുന്നു അതിന് കാരണം. കൂടാതെ ഇരുവരും പൊതുവേദികളിൽ ഒന്നിച്ചെത്താതും വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങൾക്കും അഭിഷേക് ബച്ചൻ വിരാമമിട്ടിരിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.  

ഐശ്വര്യയും താനും ഇപ്പോഴും വിവാഹിതരാണെന്നും സ്റ്റോറികൾക്ക് വേണ്ടി ഓരോന്ന് ഊതിപ്പെരുപ്പിക്കുകയാണെന്നും അഭിഷേക് ബച്ചൻ പറയുന്നൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡ് യുകെ മീഡിയ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒരു പരിപാടിക്കിടെയാണ് മാധ്യമപ്രവർത്തക വേർപിരിയൽ അഭ്യൂഹങ്ങളെ കുറിച്ച് നടനോട് ചോദിച്ചത്. 

ഇതിന്, 'അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. സങ്കടകരമാണത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങൾക്ക് ചില സ്റ്റോറികൾ ഫയൽ ചെയ്യണം. അതുമാത്രമാണ് ആവശ്യം. കുഴപ്പമില്ല ഞങ്ങൾ സെലിബ്രിറ്റികളാണ്, ഞങ്ങൾ അത് കേൾക്കണം. എന്തായാലും ഇപ്പോഴും ഞാൻ വിവാഹിതനാണ്, സോറി', എന്നായിരുന്നു അഭിഷേക് പറഞ്ഞത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അഭിഷേകിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തിയത്. 

ഐശ്വര്യ റായിയുടെ ഒരു സുഹൃത്താണ് അഭിഷേകുമായുള്ള വേര്‍പിരിയലിന് കാരണമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി സൗഹൃദത്തിലുള്ള ഡോക്ടർ സിറാക് മാർക്കർ ആണ് ആ സുൃഹൃത്ത്. ഐശ്വര്യയുമായുള്ള സിറാകിന്‍റെ അടുപ്പമാണ് എല്ലാറ്റിനും കാരണമെന്നായിരുന്നു പ്രചരണം. 2007 ഏപ്രിലില്‍ ആയിരുന്നു ബോളിവുഡ് താരസുന്ദരി ഐശ്വര്യയുടെയും അഭിഷേക് ബച്ചന്‍റെയും വിവാഹം. ശേഷവും ഇരുവരും സിനിമയില്‍ സജീവമായിരുന്നു. 2011ല്‍ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ആരാധ്യ എന്നാണ് മകളുടെ പേര്. 

ഓണം കാണാൻ ബറോസില്ലേ? സ്ക്രീനിൽ 'സംവിധാനം മോഹൻലാൽ' തെളിയാൻ വൈകുമെന്ന് റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios