അഭിഷേക് ബച്ചൻ ചിത്രം 'ദസ്വി'യിലെ ഗാനം (Dasvi song) പുറത്തുവിട്ടു.

അഭിഷേക് ബച്ചൻ നായകനാകുന്ന ചിത്രമാണ് 'ദസ്വി'. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അഭിഷേക് ബച്ചനടക്കമുള്ള താരങ്ങള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. യാമി ഗൗതമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത് (Dasvi song)

'ഗംഗ റാം ചൗധരി' എന്ന കഥാപാത്രമായിട്ടാണ് അഭിഷേക് ബച്ചൻ അഭിനയിക്കുന്നത്. ഐപിഎസ് ഓഫീസറായി 'ജ്യോതി ദേസ്വാളാ'യി യാമി ഗൗതമും എത്തുന്നു. കബിര്‍ തേജ്‍പാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം.

ദിനേശ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്. മഡ്ഡോക് ഫിലിസും ജിയോ സ്റ്റുഡിയോസുമാണ് ബാനര്‍. തന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ് ഇതെന്നാണ് അഭിഷേക് ബച്ചൻ പറയുന്നത്. എല്ലാവരും ചിത്രം കാണണമെന്നും അഭിഷേക് ബച്ചൻ അഭ്യര്‍ഥിക്കുന്നു.

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് 'ദസ്വി'. നിമ്രത് കൗര്‍, അരുണ്‍ കുശ്വ, മനു റിഷി, ശിവാങ്കിത് സിംഗ് പരിഹാര്‍, സുമിത് റോയ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. സച്ചിൻ- ജിഗാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നെറ്റ്‍ഫ്ലിക്സ്, ജിയോസിനിമ പ്ലാറ്റ്‍ഫോമിലൂടെ ഏപ്രില്‍ ഏഴിനാണ് ചിത്രം സ്‍ട്രീം ചെയ്യുക. അഭിഷേക് ബച്ചന് പ്രതീക്ഷകളുള്ള ഒരു ചിത്രമാണ് 'ദസ്വി'. വളരെ രസകരമായ ഒരു കഥാപാത്രമാണ് അഭിഷേക് ബച്ചന്റേത്. 'മച്ചാ, മച്ചാ' എന്ന ഗാനം പുറത്തുവന്ന് അധികം വൈകാതെ തന്നെ ഒട്ടേറെ പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 

Read More : അഭിഷേക് ബച്ചൻ നായകനാകുന്ന 'ദസ്വി', ട്രെയിലര്‍

അഭിഷേക് ബച്ചൻ നായകനാകുന്ന ചിത്രം 'ഘൂമെര്‍' ഇനി പൂര്‍ത്തിയാകാനുണ്ട്. 'ഘൂമെര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അഭിഷേക് ബച്ചന്റെ ജന്മദിനത്തില്‍ തുടങ്ങിയിരുന്നു അഭിഷേക് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍ ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഇതിലും വലിയ ഒരു ജന്മദിന സമ്മാനം ചോദിക്കരുത് എന്നായിരുന്നു 'ഘൂമെര്‍' തുടങ്ങിയ കാര്യം അറിയിച്ച് അഭിഷേക് ബച്ചൻ എഴുതിയത്. മഹാബലീശ്വരില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. വിശാല്‍ സിൻഹയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 'ബോബ് ബിശ്വാസെ'ന്ന ചിത്രമാണ് അഭിഷേക് ബച്ചൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പ്രദര്‍ശനത്തിന് എത്തിയത്.

ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്റാണ് 'ബോബ് വിശ്വാസി'ന്റെ നിര്‍മാണം. സുജോയ് ഘോഷിന്‍റെ ബൗണ്ട് സ്‍ക്രിപ്റ്റ് പ്രൊഡക്ഷനും ചേര്‍ന്നായിരുന്നു നിര്‍മ്മാണം. 'ബോബ് ബിശ്വാസ്' എന്ന വാടകക്കൊലയാളിയായിട്ടാണ് അഭിഷേക് ബച്ചൻ അഭിനയിച്ചത്. ക്ലിന്റര്‍ സെറീജയോയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം.

ദിയ അന്നപൂര്‍ണ്ണ ഘോഷന്റെ സംവിധാനത്തിലെത്തിയ 'ബോബ് ബിശ്വാസി'ലെ അഭിഷേക് ബച്ചന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. 'കഹാനി' എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു 'ബോബ് ബിശ്വാസി'ല്‍ കേന്ദ്രസ്ഥാനത്ത്. ശാശ്വത ചാറ്റര്‍ജി ചെയ്‍ത കഥാപാത്രമായി അഭിഷേക് ബച്ചൻ 'ബോബ് 'ബിശ്വാസി'ലെത്തുകയായിരുന്നു. 'ബോബ് ബിശ്വാസ്' ചിത്രത്തിലെ അഭിഷേക് ബച്ചന്റെ ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു.