'ബ്രീത്ത് ഇൻറ്റു ദ ഷാഡോസി' ന്റെ പുതിയ സീസണിന്റെ ടീസര്‍.
അഭിഷേക് ബച്ചൻ നായകനായ വെബ് സീരീസ് 'ബ്രീത്ത് ഇൻറ്റു ദ ഷാഡോസി' ന്റെ പുതിയ സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍ . മായങ്ക് ശര്‍മയുടെ സംവിധാനത്തില്‍ തന്നെയാണ് 'ബ്രീത്ത് ഇൻറ്റു ദ ഷാഡോസ് 2' എത്തുക. നവംബര്‍ ഒമ്പത് മുതലാണ് 'ബ്രീത്ത് ഇൻറ്റു ദ ഷാഡോസ് 2' സ്‍ട്രീം ചെയ്യുക. നിത്യ മേനനും പ്രധാന കഥാപാത്രത്തില്‍ അഭിനയിച്ച് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‍ട്രീം ചെയ്യാനിരിക്കുന്ന 'ബ്രീത്ത് ഇൻറ്റു ദ ഷാഡോസ്'വിന്റെ പുതിയ സീസണിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
അഭിഷേക് ബച്ചൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'ദസ്വി'യായിരുന്നു. തുഷാര്‍ ജലോട്ടയാണ് ചിത്രം സംവിധാനം ചെയ്‍തത്. കബിര്‍ തേജ്‍പാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. 'ഗംഗ റാം ചൗധരി' എന്ന കഥാപാത്രമായിട്ടാണ് അഭിഷേക് ബച്ചൻ അഭിനയിച്ചപ്പോള്‍ ഐപിഎസ് ഓഫീസറായി 'ജ്യോതി ദേസ്വാളാ'യി യാമി ഗൗതമും എത്തി.
ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് 'ദസ്വി'. നിമ്രത് കൗര്‍, അരുണ്‍ കുശ്വ, മനു റിഷി, ശിവാങ്കിത് സിംഗ് പരിഹാര്‍, സുമിത് റോയ്, അഭിമന്യു യാദവ്, അരുണ്‍ കുശ്വ, ചിത്തരഞ്‍ജൻ ത്രിപാദി, ഡാനിഷ് ഹുസൈൻ, രോഹിത് തിവാരി, മുബാഷിര്‍ ബഷീര്‍, ധൻവീര്‍ സിംഗ്, സച്ചിൻ ഷ്രോഫ്, അദിതി വത്‍സ് തുടങ്ങിയവര്‍ 'ദസ്വി'യെന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സച്ചിൻ- ജിഗാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നെറ്റ്‍ഫ്ലിക്സ്, ജിയോസിനിമ പ്ലാറ്റ്‍ഫോമിലൂടെ ഏപ്രില്‍ ഏഴിനാണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങിയത്.
അഭിഷേക് ബച്ചൻ നായകനായി 'ഘൂമെര്‍' എന്ന ചിത്രവും പ്രഖ്യാപിച്ചിരുന്നു. ആര്‍ ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാല്‍ സിൻഹയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മഹാബലീശ്വര്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
നിറഞ്ഞാടി 'ലക്കി സിംഗ്', ത്രില്ലടിപ്പിച്ച് 'മോണ്‍സ്റ്റര്‍'- റിവ്യു
