Asianet News MalayalamAsianet News Malayalam

ഒറ്റ സെരുപ്പ് ഹിന്ദിയിലേക്ക്, പാര്‍ഥിപന്റെ വേഷത്തില്‍ അഭിഷേക് ബച്ചൻ

പാര്‍ഥിപൻ തമിഴില്‍ അഭിനയിച്ച വേഷത്തില്‍ ഹിന്ദിയിലെത്തുക അഭിഷേക് ബച്ചനെന്ന് റിപ്പോര്‍ട്ട്.

abishek bachchan to act in oththa serupu hindi remake
Author
Kochi, First Published Aug 12, 2021, 5:36 PM IST

പാര്‍ഥിപൻ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഒറ്റ സെരുപ്പ്. തമിഴില്‍ എത്തിയ ചിത്രത്തിന് വലിയ നിരൂപക പ്രശംസ ലഭിച്ചിരുന്നു. പാര്‍ഥിപന്റെ മികച്ച അഭിനയം തന്നെയായിരുന്നു സിനിമയുടെ ആകര്‍ഷണം. സിനിമ ഹിന്ദിയിലേക്ക് എത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

അഭിഷേക് ബച്ചനാണ് ഹിന്ദി റീമേക്കില്‍ പാര്‍ഥിപൻ ചെയ്‍ത കഥാപാത്രമായി എത്തുകയെന്ന് തമിഴ്‍ മിന്റ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ഥിപൻ തന്നെയായിരുന്നു സിനിമയുടെ സംവിധായകൻ. തിരക്കഥാകൃത്തും പാര്‍ഥിപനായിരുന്നു. റാം ജിയായിരുന്നു സിനിമയുടെ ഛായാഗ്രാഹകൻ.

പാര്‍ഥിപൻ മാത്രമായിരുന്നു സിനിമയിലെ ഏക അഭിനേതാവ്.

ഹിന്ദിയില്‍ സിനിമ ആരാണ് സംവിധാനം ചെയ്യുന്ന എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios