അതേ സമയം റിലീസായ രണ്ടാം ദിനത്തില്‍ അതായത് ഡിസംബര്‍ 12 വെള്ളിയാഴ്ച ചിത്രം എത്ര നേടി എന്ന കണക്കും പുറത്തുവന്നിട്ടുണ്ട്.

കൊച്ചി: പ്രേക്ഷകരില്‍ ആവേശം ഉയര്‍ത്തുന്ന സിനിമയാണ് 'ഓസ്‍ലര്‍'. ജയറാം- മമ്മൂട്ടി- മിഥുന്‍ മാനുവല്‍ തോമസ് കോമ്പോയില്‍ ഇറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ആദ്യദിനം ആ​ഗോളതലത്തിൽ ജയറാം ചിത്രം നേടിയ കളക്ഷൻ ആറ് കോടിയോളം വരുമെന്നാണ് വിവിധ ട്രേഡ് ​ഗ്രൂപ്പുകളുടെയും അനലിസ്റ്റുകളുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തുവന്ന കണക്ക്. കേരളത്തിനൊപ്പം ജിസിസിയിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. 

അതേ സമയം റിലീസായ രണ്ടാം ദിനത്തില്‍ അതായത് ഡിസംബര്‍ 12 വെള്ളിയാഴ്ച ചിത്രം എത്ര നേടി എന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തര ബോക്സോഫീസ് കണക്കാണ് ട്രേഡ് ട്രാക്കറായ സാക്നില്‍‌ക്.കോം പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ 2.8 കോടി കളക്ഷന്‍ നേടിയ 'ഓസ്‍ലര്‍'. വെള്ളിയാഴ്ച രണ്ടാം ദിനത്തില്‍ 2.2 കോടിയാണ് നേടിയത്. ചിത്രം സ്ഥിരത നിലനിര്‍ത്തുന്നു എന്ന സൂചനയാണ് ഇത്. ഇനി വീക്കെന്‍റ് ആയതിനാല്‍ മികച്ച സംഖ്യ തന്നെ ചിത്രം കളക്ഷന്‍ നേടും എന്ന സൂചന കൂടിയാണ് ഇത്.

2024 ജനുവരി 12 വെള്ളിയാഴ്ച, എബ്രഹാം ഓസ്‌ലറിന് മൊത്തത്തിൽ 39.45% ആയിരുന്നു തീയറ്റര്‍ ഒക്യൂപെന്‍‌സി ഉണ്ടായത്. ഇത് അവധി ദിനങ്ങളില്‍ വീണ്ടും കൂടിയാല്‍ വരും ദിനങ്ങള്‍ ജയറാം ചിത്രം വലിയ സംഖ്യ നേടാന്‍ സാധ്യത കാണുന്നുണ്ട്. വെള്ളിയാഴ്ച നൈറ്റ് ഷോകളില്‍ ഒക്യൂപെന്‍സി 69.23% ആയിരുന്നു. 

വ്യാഴാഴ്ചയാണ് മിഥുൻ മാനുവൽ സംവിധാനം ചെയ്ത ഓസ്‍ലര്‍ തിയറ്ററുകളിൽ എത്തിയത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്റേതായി എത്തിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഡോ. രൺധീർ കൃഷ്ണയാണ്. ജയറാമിനൊപ്പം മമ്മൂട്ടി, അനശ്വര, ജ​ഗദീഷ്, അർജുൻ അശോകൻ തുടങ്ങി ഒട്ടനവധി താരങ്ങളും അണിനിരന്നിരുന്നു. മികച്ച ഓപ്പണിംഗ് ഡേ കളക്ഷൻ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഓസ്‍ലര്‍. കിംഗ് ഓഫ് കൊത്ത, നേര്, കണ്ണൂര്‍ സ്ക്വാഡ്, വോയ്സ് ഓഫ് സത്യനാഥന്‍ എന്നിവയാണ് പട്ടികയിലുള്ള മറ്റ് സിനിമകള്‍. 

അതേസമയം, ഭ്രമയുഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. സിദ്ധാര്‍ത്ഥ ഭരതന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുല്‍ സദാശിവന്‍ ആണ് സംവിധാനം. തെലുങ്ക് ചിത്രം യാത്ര2വും റിലീസിന് ഒരുങ്ങുന്നുണ്ട്. ജീവയാണ് മറ്റൊരു വേഷത്തില്‍ എത്തുന്നത്. 

പൊങ്കല്‍ ദിനത്തില്‍ തമിഴകം പിടിച്ചത് ആര്?: ധനുഷോ, ശിവകാര്‍ത്തികേയനും ഏലിയനും ചേര്‍ന്നോ; കളക്ഷന്‍ വിവരം പുറത്ത്

ബിജു മേനോന്‍ നായകനാകുന്ന 'തുണ്ടിലെ' പുതിയ ഗാനം പുറത്തിറങ്ങി