എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ദ് കുങ്ഫു മാസ്റ്റര്‍.

പൂമരം എന്ന സിനിമയ്‍ക്ക് ശേഷം എബ്രിഡ് ഷൈൻ വീണ്ടുമൊരു സിനിമയുമായി വരുന്നു. ദ് കുങ്‍ഫു മാസ്റ്റര്‍ എന്ന സിനിമയുമായിട്ടാണ് എബ്രിഡ് ഷൈൻ വരുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. ആക്ഷൻ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ളതായിരിക്കും ചിത്രം.

പൂമരം എൻ്ന സിനിമയിലൂടെ ശ്രദ്ധേയയായ നീത പിള്ളയാണ് നായിക. ജിജ സ്‍കറിയ ആണ് നായകനായി എത്തുന്നത്. മേജര്‍ രവിയുടെ മകൻ അര്‍ജുനൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. ഹിമാലയത്തിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.