യൂട്യൂബറുടെ ഖേദപ്രകടനം മാപ്പപേക്ഷയായി കണക്കാക്കാനാകില്ലെന്നും ആദിത്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദത്തിന് ശേഷം ആദിത്യയുടെ ആദ്യ അഭിമുഖമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന് നൽകിയത്.
ഗൗരി കിഷനെതിരെ യൂട്യൂബർ ശാരീരികാധിക്ഷേപം നടത്തിയപ്പോൾ പ്രതികരിക്കാതിരുന്നത് ഭയം കാരണമെന്ന് നടൻ ആദിത്യ മാധവൻ. ആ രംഗത്തിൽ ഗൌരി ആയിരുന്നു യഥാർത്ഥഹീറോയെന്നും യൂട്യൂബറുടെ ഖേദപ്രകടനം മാപ്പപേക്ഷയായി കണക്കാക്കാനാകില്ലെന്നും ആദിത്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞുവിവാദത്തിന് ശേഷം ആദിത്യയുടെ ആദ്യ അഭിമുഖമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന് നൽകിയത്. ഗൗരി ജി.കിഷന്ർറെ ഭാരത്തെ കുറിച്ച് യൂട്യൂബർ അധിക്ഷേപകരമായ ചോദ്യം ഉന്നയിച്ച വാർത്താസമ്മേളനത്തിൽ 'അദേഴ്സ്' സിനിമയിലെ നായകനായ പുതുമുഖനടൻ ആദിത്യ മാധവനും സംവിധായകനും മൗനം പാലിച്ചതിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു.
എന്നാൽ മുത്തച്ഛൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലായതിന്റെ മാനസിക സമ്മർദ്ദവും , യൂട്യൂബറുടെ ഭീഷണിയും കാരണം ഉടൻ പ്രതികരിക്കാനായില്ലെന്നാണ് ആദിത്യയുടെ വിശദീകരണം. "പിഴവ്മനസ്സിലായപ്പോൾ തന്നെ താൻ ഗൗരിയോടും പ്രേക്ഷകരോടും മാപ്പ് പറഞ്ഞുവെന്നും ആദിത്യ പറയുന്നു. ഞാനൊരു വീഡിയോ കണ്ടു. അത് മാപ്പപേക്ഷ അല്ല. പഴയ തലമുറയിലെ പലരുടയെും മനോഭാവത്തിന് പ്രശ്നമുണ്ട്. അയാൾ മാറിയേ പറ്റൂ. ഇനി ഇത്തരം ചോദ്യം ആരും ചോദിക്കില്ല." ആദിത്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


