'അവർ നേരത്തെ കല്യാണം കഴിച്ച് അതിലൊരു കുട്ടിയുണ്ട്'.

മുൻ ഭാര്യ അമ്പിളി ദേവിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ വരുന്ന വിമർ‍ശനങ്ങളിൽ പ്രതികരിച്ച് നടൻ ആദിത്യൻ ജയൻ. അമ്പിളീദേവിയുടെ പേരു പരാമർശിക്കാതെയായിരുന്നു പ്രതികരണം. ''ഞാൻ ആരെക്കുറിച്ച് പറഞ്ഞാലും കേസ് വരും. അവർക്ക് എന്നെക്കുറിച്ച് പറയാം. കോടതിയിൽ ചെന്നാലും നമുക്കവിടെ വോയ്സ് ഒന്നുമില്ല. ഇല്ലാത്ത കാശ് ഉണ്ടാക്കി കൊടുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. എന്റെ കൂടെയുള്ള സമയത്ത് എന്റെ മകനെയും വേറൊരു കുട്ടിയെയും നന്നായി നോക്കിയ അച്ഛനാണ് ഞാൻ. ഇക്കഴിഞ്ഞ നാളുകളിലും കോടതി പറഞ്ഞത് പോലെ പണം കൊടുക്കുന്നു. ചിലത് പെൻഡിംഗ് ഉണ്ട്. പെെസ കൊടുക്കുന്നു എന്ന് പറയേണ്ടത് ആ കുട്ടിയുടെ അമ്മയാണ്. കള്ളം പറയുന്നതല്ല. എല്ലാം കൂടെ എടുത്ത് എന്റെ തലയിൽ വെക്കണ്ട. കാരണം അവരുടെ ആദ്യത്തെ ഭർത്താവല്ല ഞാൻ. അവർ നേരത്തെ കല്യാണം കഴിച്ച് അതിലൊരു കുട്ടിയുണ്ട്. ആ കുട്ടിയെ ഉൾപ്പെ‌ടെയാണ് ഞാനെന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് കുട്ടികളെ അനാഥരാക്കി എന്ന് പറഞ്ഞാൽ എനിക്കതിൽ ഉത്തരവാദിത്വമില്ല. ഞാൻ നന്നായി നോക്കിയതാണ്. പിന്നെ ജീവിതത്തിൽ ചില പ്രശ്‍നങ്ങളുണ്ടായി. അത് കഴിഞ്ഞു. കഴിഞ്ഞിട്ടും അതിന്റെ പേരിൽ കുറ്റപ്പെടുത്തൽ. ഞാനെന്ത് ചെയ്താലും ഉടനെ വരും. കുറച്ചാളുകൾ മനപ്പൂർവം എന്നെ ആക്ഷേപിക്കുകയാണ്. എന്റെ ഒപ്പം വർക്ക് ചെയ്യുന്ന ഒരുപാട് പേരുണ്ട്. അവർ കല്യാണം കഴിക്കുന്നു, ഡിവോഴ്സ് ആകുന്നു, ഗർഭം ഉണ്ടാകുന്നു. അതൊന്നും പ്രശ്നമില്ല. ഞാൻ എവിടെയെങ്കിലും പോയിരുന്നാൽ അതും പ്രശ്‍നമാണ്. എന്നെ കാണുമ്പോൾ എല്ലാവർക്കും സ്നേഹമാണ്. ഞാൻ മാറുമ്പോൾ കുറ്റം പറയുന്നത് അവരുടെ കഴിവില്ലായ്മയാണ്. ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ‌ ‍‍ഞാൻ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ചെയ്ത കാര്യങ്ങൾ അംഗീകരിക്കുന്നു. അതിൽ വിഷമവും ഉണ്ട്'', ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ആദിത്യൻ ജയൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക