തമിഴകത്ത് ഏറ്റവും ആരാധകരുള്ള നടനാണ് തല അജിത്ത്. ആരാധകരോട് എളിമയോടെ പെരുമാറാൻ അജിത്ത് എപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. അജിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. എന്നാല്‍ ഫാൻസ് അസോസിയേഷനില്‍ നിന്നും സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അജിത്ത് മാറിനില്‍ക്കാറുണ്ട്. താൻ ഫേസ്‍ബുക്കില്‍ വീണ്ടും വരുന്നുവെന്ന വാര്‍ത്തയോട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അജിത്ത്.

അജിത്ത് വീണ്ടും ഫേസ്‍ബുക്കില്‍ വരുന്നുവെന്ന് വാര്‍ത്താക്കുറിപ്പ് പ്രചരിക്കുകയായിരുന്നു. അജിത്ത് ഒപ്പിട്ട ലെറ്റര്‍ ഹെഡിലായിരുന്നു വാര്‍ത്താക്കുറിപ്പ്. എന്നാല്‍ അത് ശരിയല്ലെന്നാണ് അജിത്ത് വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ ലെറ്റര്‍ഹെഡില്‍ വാര്‍ത്താക്കുറിപ്പ് എന്ന പേരില്‍ അജിത്തിന്റെ ഒപ്പോടെ പ്രചരിക്കുകയായിരുന്നു. അജിത്തിന് ഫേസ്‍ബുക്ക് അക്കൗണ്ടോ മറ്റ് സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടോ ഇല്ലെന്ന് വ്യക്തമാക്കിയതാണ്. ഒരു ഫാൻ പേജിനെയും അജിത്ത് പിന്തുണയ്‍ക്കുന്നില്ലെന്നും വ്യക്തമാക്കി. അജിത്തിന്റെ മാനേജരാണ് ഇക്കാര്യം വ്യക്തമാക്കിയത്.