ധ്യാൻ ശ്രീനിവാസനെ കുറിച്ച് അജു.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകള്‍ക്ക് പുറമേ അഭിമുഖങ്ങളിലൂടെയും എന്റര്‍ടെയ്‍ൻ ചെയ്യിക്കുന്ന താരവുമാണ് ധ്യാൻ ശ്രീനിവാസൻ. ഇന്റര്‍വ്യൂവില്‍ കാണുന്ന ധ്യാനല്ല ശരിയായ ആളെന്ന് തുറന്നുപറയുകയാണ് സുഹൃത്തും നടനുമായ അജു വര്‍ഗീസ്. വളരെ ബുദ്ധിമാനായ ആളാണ് ധ്യാൻ ശ്രീനിവാസെന്നും അജു വര്‍ഗീസ് മൂവി വേള്‍ഡ് മീഡിയയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഇന്റര്‍വ്യൂവില്‍ കാണുന്ന ധ്യാൻ അല്ല യഥാര്‍ഥ ജീവിതത്തിലുള്ളത്. ഇന്റര്‍വ്യൂവില്‍ അയാള്‍ കുറച്ചുകൂടി എന്റര്‍ടെയ്‍നര്‍ ആകുന്നതാണ്. പ്രേക്ഷകര്‍ക്ക് ഇഷ്‍ടമായതുകൊണ്ട് മണ്ടൻ കളിച്ചുകൊടുക്കുന്നതാണ്. പക്ഷേ വളരെ ബുദ്ധിയുള്ള പ്രാക്റ്റിക്കല്‍ ആയ വ്യക്തിയാണ് ധ്യാൻ. അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട് അദ്ദേഹത്തിന്. പക്ഷേ പുള്ളി സ്വന്തം കാര്യങ്ങള്‍ നോക്കി പോകുന്ന ഒരു സാധാരണക്കാരനാണ് എന്നും അജു വര്‍ഗീസ് പറയുന്നു.
അജു വര്‍ഗീസ് വേഷമിട്ടതില്‍ ഒടുവില്‍ വന്ന ചിത്രം സര്‍വ്വം മായയാണ്. രൂപേഷ് എന്ന കഥാപാത്രത്തെയാണ് അജു ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വളരെ രസകരമായിട്ടുള്ള ഒരു കഥാപാത്രമാണ് ചിത്രത്തില്‍ അജുവിന്റേത്. അഭിനേതാവെന്ന നിലയില്‍ അജു വര്‍ഗീസിന് ഒരുപാട് വളര്‍ച്ചയുണ്ടായെന്നും സര്‍വ്വം മായയിലെ പ്രകടനം കണ്ട് പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും അഖില്‍ സത്യൻ ഒരുക്കിയ 'സർവ്വം മായ'ക്കുണ്ട്. ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്‍ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്. സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേശൻ, വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജേഴ്സ്: ആദർശ് സുന്ദർ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്‍ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പിആർഓ: ഹെയിൻസ്.
