ബോളിവുഡിന്റെ രക്ഷകനോ 'ഛാവ' ? വിക്കി കൗശൽ- രശ്മിക മന്ദാന ചിത്രത്തിന്റെ ട്രെയിലർ എത്തി

ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുക. 

Vicky kaushal movie Chhaava Trailer, Rashmika Mandanna

വിക്കി കൗശൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഛാവയുടെ ട്രെയിലർ റിലീസ് ചെയ്തു. ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജായി വിക്കി എത്തുന്ന ചിത്രം ​ഗംഭീര ദൃശ്യ വിരുന്നാകും പ്രേക്ഷകന് സമ്മാനിക്കുക എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്.

ലക്ഷ്മൺ ഉടേക്കര്‍ ആണ് ഛാവ സംവിധാനം ചെയ്യുന്നത്. നേരത്തെ ഇറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഡോക്ക് ഫിലിംസിന്‍റെ ബാനറിൽ സ്ട്രീ 2 നിർമ്മാതാവ് ദിനേശ് വിജനാണ് ഛാവ നിർമ്മിക്കുന്നത്. സ്ട്രീ 2 നിർമ്മാതാക്കളാണ് ഇവര്‍. 2024ലെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായിരുന്നു സ്ത്രീ 2.

നേരത്തെ ഡിസംബര്‍ ആദ്യമാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുഷ്പ 2 റിലീസ് ഡേറ്റിനോട് ക്ലാഷ് ആകുന്നതിനാല്‍ മാറ്റുകയായിരുന്നു. പിന്നീട് പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത്. എ.ആർ. റഹ്മാനാണ് ഈ ചരിത്ര സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. വിക്കി കൗശൽ, അക്ഷയ് ഖന്ന, രശ്മിക മന്ദാന എന്നിവർക്കൊപ്പം അശുതോഷ് റാണ, ദിവ്യ ദത്ത, സുനിൽ ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്. ഫെബ്രുവരി 19 ഛത്രപതി ശിവാജി ജയന്തിയാണ് ഇത് കൂടി മുന്നില്‍ കണ്ടാണ് ഈ റിലീസ്.  ബാഡ് ന്യൂസിന്‍റെ വിജയത്തിന് ശേഷം വിക്കി കൗശൽ നായകനാകുന്ന ചിത്രം കൂടിയാണ് ഛാവ. 

ഷെയ്ൻ നിഗത്തിന്‍റെ പുതിയ സിനിമ; അവതരിപ്പിക്കാൻ ജീത്തു ജോസഫ്, സംവിധാനം മാർട്ടിൻ ജോസഫ്

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ജലം, വായു, ആഗ്നി, ഭൂമി എന്നിവിടങ്ങളില്‍ നിന്നും യുദ്ധം ചെയ്യുന്ന യോദ്ധാവായാണ് വിക്കി കൗശല്‍ അവതരിപ്പിക്കുന്ന ഛത്രപതി സംഭാജിയെ അവതരിപ്പിച്ചിരുന്നത്. അനിമൽ എന്ന ചിത്രത്തിന് ശേഷം രശ്മിക നായികയാകുന്ന ബോളിവുഡ് സിനിമയാണ് ഛാവ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios