മുഖത്ത് സർജറി ചെയ്തോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായാണ് ആലീസിന്റെ പുതിയ വ്ളോഗ്.
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആലീസ് ക്രിസ്റ്റി. ജനപ്രീതിയാർജിച്ച നിരവധി സീരിയലുകളിലെയും പിന്നീട് സ്റ്റാർ മാജിക് ഷോയിലൂടെയും ആലീസ് ശ്രദ്ധ നേടിയിട്ടുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് താരം. സോഷ്യൽ മീഡിയയിലൂടെയും ആലീസ് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹത്തിന് മുന്‍പായി ആലീസ് തുടങ്ങിയ യൂട്യൂബ് ചാനലിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മുഖത്ത് സർജറി ചെയ്തോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായാണ് ആലീസിന്റെ പുതിയ വ്ളോഗ്.
''മുഖത്തിന്റെ ഷെയ്പ്പ് എങ്ങനെയാണ് മാറിയത് എന്നുള്ള ചോദ്യം ഒരുപാടു നാളായി ഞാന്‍ കേള്‍ക്കുന്നു. ഈ മാറ്റത്തിന് പിന്നില്‍ കുറച്ച് കാരണങ്ങളുണ്ട്. നേരത്തെ ഞാന്‍ നന്നായി മധുരം കഴിക്കുമായിരുന്നു. ക്രീം കേക്കും ഐസ്ക്രീമും ഒക്കെ എന്റെ വീക്ക്നെസ് ആണ്.
കല്യാണം കഴിഞ്ഞ് കൊച്ചിയിലേക്ക് വന്ന സമയത്ത് മികപ്പോഴും കേക്ക് കഴിക്കുമായിരുന്നു. മധുരമിടാതെ ചായയും ജ്യൂസുമൊക്കെ കുടിക്കാം. പക്ഷേ ഐസ്ക്രീമും കേക്കും ഒഴിവാക്കാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, അത് ഞാന്‍ കുറച്ചു. ഒരുമാസം ഫുള്‍ കട്ട് ചെയ്തു. പിന്നെ കുറച്ചൊക്കെ കഴിച്ചു തുടങ്ങി.
ഫേഷ്യല്‍ വർക്കൗട്ടുകളും സ്ഥിരമായി ചെയ്യുമായിരുന്നു. അതും നല്ല റിസൾട്ട് നൽകിയിട്ടുണ്ട്. കഴുത്തിലും കയ്യിലുമൊക്കെ കുറച്ച് ഫാറ്റുള്ള കൂട്ടത്തിലാണ് ഞാന്‍. കഴുത്തിനും കുറച്ച് നീളം കൂടുതലുമാണ്. ജിമ്മില്‍ പോയപ്പോഴും, മധുരം കുറച്ചപ്പോഴും ഇതില്‍ നല്ല മാറ്റങ്ങളുണ്ടായിരുന്നു. സര്‍ജറി ചെയ്തോ എന്ന് കുറച്ചുപേര്‍ ചോദിച്ചിരുന്നു. സർജറി ചെയ്യാനുള്ള ധൈര്യമൊന്നും എനിക്കില്ല. ഇഞ്ചക്ഷനെടുക്കുമ്പോഴേ കൈയും കാലും വിറയ്ക്കുന്നയാളാണ്. ആ ഞാൻ എങ്ങനെയാണ് സര്‍ജറി ചെയ്യുക. അക്കാര്യം ചിന്തിക്കാന്‍ പറ്റില്ല. അനസ്‌തേഷ്യയൊക്കെ തന്നിട്ട് പിന്നെ എഴുന്നേറ്റില്ലെങ്കിലോ എന്നൊക്കെയാണ് എന്റെ പേടി'', ആലീസ് ക്രിസ്റ്റി പറഞ്ഞു.


