അത്രയ്‍ക്ക് ലോക ചുന്ദരൻ ആണോയെന്നായിരുന്നു വിമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അമേയ.

നടിയും മോഡലുമായ അമേയ മാത്യു തന്റെ പ്രതിശ്രുത വരനുമായി മോതിരം കൈമാറിയതിന്റെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വരന്റെ മുഖം വെളിപ്പെടുത്താതെയായിരുന്നു ഫോട്ടോ അമേയ പുറത്തുവിട്ടത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോഴിതാ അമേയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്

മുഖം കാണിക്കാൻ ആത്മവിശ്വാസം ഇല്ലാതെ ഒളിപ്പിച്ച് വയ്‍ക്കുന്നത് എന്തിനാണ് എന്നായിരുന്നു വിമര്‍ശനം. അത്രയ്‍ക്ക് ലോക ചുന്ദരൻ ആണോയെന്നായിരുന്നു ഫോട്ടോ പങ്കുവെച്ചപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ വന്ന ഒരു പ്രതികരണം. ഞാൻ എനിക്ക് ഇഷ്‍ടം ഉള്ളപ്പോള്‍ മുഖം വെളിപ്പെടുത്തും ഇതില്‍ നിങ്ങള്‍ക്ക് എന്ത് കാര്യം എന്നായിരുന്നു വിമര്‍ശനത്തിന് അമേയ മറുപടി എഴുതിയത്. വിമര്‍ശനങ്ങള്‍ക്ക് അമേയ മാത്യു പിന്നീട് വിശദമായ മറുപടിയും എഴുതി.

എന്റെ ഭാവി വരന്റെ മുഖം കാണിക്കാത്തത് എന്തേയെന്ന് ചോദിച്ച് ഒരുപാട് പേര്‍ രംഗത്ത് എത്തുന്നുണ്ട് എന്നും അമേയ മാത്യു വ്യക്തമാക്കി. ഒരു സര്‍പ്രൈസായി അത് വെളിപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നത്. വളരെ സന്തോഷത്തോടെ ഫോട്ടോ പങ്കുവയ്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ഇത്ര പ്രശ്‍നം എന്തിനാണ്. തന്റ സ്വകാര്യത മാനിക്കണമെന്നും അമേയ മാത്യു അഭ്യര്‍ഥിക്കുന്നു.

'ദ പ്രീസ്റ്റെ'ന്ന ചിത്രമാണ് അമേയയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടി നായകനായി ചിത്രത്തില്‍ 'ആനി'യെന്ന കഥാപാത്രമായിട്ടായിരുന്നു അമേയ എത്തിയത്. ജോഫിൻ ടി ചാക്കോയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് നേടാനായിരുന്നു. മോഡലായും തിളങ്ങുന്ന താരമായ അമേയയുടെ ഫോട്ടോകള്‍ തരംഗമായി മാറാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായ താരവുമാണ് അമേയ. എന്തായാലും അമേയയുടെ വിവാഹം എപ്പോഴായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് നടിയുടെ ആരാധകര്‍.

Read More: യുവ നടൻ മോശമായി പെരുമാറിയെന്ന് വാര്‍ത്ത, പ്രതികരിച്ച് നടി ഹൻസിക