Asianet News MalayalamAsianet News Malayalam

ശ്രീകൃഷ്‍ണനായി അനുശ്രീ, ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം

ശ്രീകൃഷ്‍ണ ജയന്തി ആശംസകള്‍ നേര്‍ന്ന് അനുശ്രീ പങ്കുവെച്ച ഫോട്ടോഷൂട്ട്.

 

Actor Anusree share her photoshoot
Author
Kochi, First Published Aug 18, 2022, 10:59 AM IST

ശ്രീകൃഷ്‍ണ ജയന്തിയാണ് ഇന്ന്. ജന്മാഷ്‍ടമി വിപുലമായ ചടങ്ങുകളോടെ നാടെങ്ങും  ആഘോഷിക്കുകയാണ്. ഇപ്പോഴിതാ ജന്മാഷ്‍ടമി ദിനത്തില്‍ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് അനുശ്രീ. ശ്രീകൃഷ്‍ണന്റെ വേഷത്തിലാണ് അനുശ്രീ ഫോട്ടോഷൂട്ടില്‍ ഉള്ളത്.

ചിങ്ങമാസത്തില്‍ കറുത്തപക്ഷത്തിലെ അഷ്‍ടമിയും രോഹിണിയും ചേര്‍ന്നനാളില്‍ എല്ലാവര്‍ക്കും ശ്രീകൃഷ്‍ണ ജയന്തി ആശംസകള്‍ എന്ന് അനുശ്രീ എഴുതിയിരിക്കുന്നു.  അവതാരപുരുഷനായ ശ്രീകൃഷ്‍ണ ഭഗവാന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കട്ടെ എന്നും എഴുതിയാണ് അനുശ്രീ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്.  ഒട്ടേറെ പേരാണ് അനുശ്രീയുടെ ഫോട്ടോഷൂട്ടിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിതിൻ നാരായണനാണ് ഫോട്ടോഗ്രാഫര്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹൻലാല്‍ നായകനായ 'ട്വല്‍ത്ത് മാനാ'ണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. 'താര' എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.

 ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികയായ അനുശ്രീയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചിട്ടുള്ളതാണ് 'താര'. ദെസ്വിൻ പ്രേമിന്റേതാണ് ചിത്രത്തിന്റെ കഥയും. ബിനീഷ് പുതുപ്പണമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

ജെബിൻ ജെ ബി പ്രഭ ജോസഫാണ്  'താര നിര്‍മിക്കുന്നത്. സമീര്‍ പി എം ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍.  അന്റോണിയോ മോഷൻ പിക്ചേഴ്‍സ്, ക്ലോസ് ഷോട് എന്റര്‍ടെയ്‍ൻമെന്റ്സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ഷാൻ പുലിക്കൂടൻ.

ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന 'സിതാര'യിലൂടെയും 'ശിവ'യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. 'സിതാര'യായി അനുശ്രീ വേഷമിടുമ്പോള്‍ ചിത്രത്തിലെ നായകൻ 'ശിവ'യായി സനല്‍ അമൻ എത്തുന്നു. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്‍ണൻ. വസ്‍ത്രാലങ്കാരം അഞ്‍ജന തങ്കച്ചൻ, കാസ്റ്റിംഗ് ഡയറക്ടർ ജെബിൻ ജെസ്‍മസ്, മേക്കപ്പ് മണികണ്ഠൻ മരത്താക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ സജിത്ത് പഗോമേത്, പിആർഒ പ്രതീഷ് ശേഖർ.

Read More : 'വിരുമൻ' വിജയത്തിലേക്ക്, സൂര്യക്കും കാര്‍ത്തിക്കും ഡയമണ്ട് ബ്രേയ്‍സ്‍ലെറ്റ് സമ്മാനിച്ച് വിതരണ കമ്പനി

Follow Us:
Download App:
  • android
  • ios