'എന്റെ സ്‍കൂൾ കാലഘട്ടത്തിലെ സുഹൃത്താണ് സിബിന്റെ ആദ്യ ഭാര്യ'.

ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ ബഡായിയും മുൻ ബിഗ്ബോസ് താരവുമായ സിബിൻ ബെഞ്ചമിനും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത ആരാധകർക്ക് വലിയ സർപ്രൈസ് ആയിരിക്കുകയാണ്. ഏറെ നാളുകളായി ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം ദീര്‍ഘമായ കുറിപ്പിനൊപ്പാണ് ആര്യ പോസ്റ്റ് ചെയ്‍തത്. ഒരാസൂത്രണവുമില്ലാതെ തന്റെ ജീവിതത്തില്‍ സംഭവിച്ച നല്ലൊരു കാര്യം എന്നാണ് സിബിനെ പങ്കാളിയായി തിരഞ്ഞെടുത്തതിനെക്കുരിച്ച് ആര്യ പറഞ്ഞത്. ഇതിനിടെ ഇരുവരും ഒന്നിച്ചെത്തിയ പഴയൊരു അഭിമുഖവും വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.

''ഒറ്റവാക്കിൽ പറഞ്ഞാൽ സിബിൻ എന്റെ ട്വിൻ ആണ്. അങ്ങനെ പറയുന്നതാകും ശരി. പത്തു വർഷത്തിലേറെയായി സിബിനെ അറിയാം. എന്റെ സ്‍കൂൾ കാലഘട്ടത്തിലെ സുഹൃത്താണ് സിബിന്റെ ആദ്യഭാര്യ. അങ്ങനെയാണ് പരിചയമെങ്കിലും കൂടുതൽ കണക്ട് ആകുന്നത് സജിനച്ചേച്ചിയുടെ ഡാൻസ് സ്കൂൾ വഴിയാണ്. ചേച്ചിയുടെ കൂടെ ഞാൻ സ്ഥിരമായി ഷോ ചെയ്യുമായിരുന്നു. ആ സയമത്ത് സിബിനാണ് ടീമിനെ മാനേജ് ചെയ്‍തിരുന്നത്. സ്‍കൂൾ കാലഘട്ടം തൊട്ട് പരിചയം ഉണ്ടെങ്കിലും ഒരു ബോണ്ടിങ്ങ് വന്നത് സ്റ്റാർട്ട് മ്യൂസിക്കിൽ ഇവൻ ഡിജെ ആയി വന്നപ്പോൾ മുതലാണ്. ഞാൻ നോക്കിയപ്പോൾ എന്റെ മെയിൽ വേർഷൻ'', എന്നാണ് മുൻപ് മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ആര്യ പറഞ്ഞത്

ആര്യയും താനും ഏറെക്കുറേ ഒരേ സ്വഭാവം ഉള്ളവരാണ് ആര്യ എന്നായിരുന്നു ആര്യയെപ്പറ്റി സിബിൻ പറഞ്ഞത്. ''ആര്യയെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ അത് എന്റെ കാര്യത്തിലും ശരിയായിരിക്കും. ആരെയും വേദനിപ്പിക്കാൻ ഇഷ്ടമില്ലാത്തയാളാണ് ആര്യ. ആര്യ എന്തെങ്കിലും വന്ന് എന്നോട് പറഞ്ഞാൽ ഇത് എനിക്കു സംഭവിച്ചതാണല്ലോ എന്ന് ഓർത്തുപോകും'', എന്നും സിബിൻ പറഞ്ഞിരുന്നു നേരത്തെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക