നടൻ അശ്വിന് ആശംസകളുമായി താരങ്ങളും.

മിനിസ്‍ക്രീൻ പ്രേക്ഷകര്‍ 'മിഴിരണ്ടിലും' എന്ന സീരിയലിന്റെയും ആരാധകരായിരിക്കും. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സീരീലില്‍ നിരവധി പുതുമുഖങ്ങളാണ് നിരവധിയാണ് അണിനിരന്നത്. പരമ്പരയിൽ നായകൻ സൽമാനുളാണെങ്കിലും വില്ലൻ കഥാപാത്രമായി എത്തുന്നത് അശ്വിൻ ആണ്. വില്ലനാണെങ്കിലും 'നരേന്ദ്രന്' ഫാൻസ്‌ ഏറെയാണ്. പരമ്പര ആരംഭച്ചിട്ട് കുറച്ചു നാളായിട്ടുള്ളൂ എങ്കിലും മികച്ച പ്രേക്ഷക പ്രീതിയാണ് അശ്വിന് ലഭിക്കുന്നത്. മേഘയാണ്' മിഴിരണ്ടിലിലും' നായികയായി എത്തുന്നത്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം സീരിയലില്‍ മായ വിശ്വനാഥിന്റെ ശക്തമായ തിരിച്ചെത്തലിനും 'മിഴിരണ്ടിലും' സീരിയൽ സാക്ഷിയാണ്.

ഇപ്പോള്‍ നടൻ അശ്വിന്റെ വിവാഹ വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത് ഇനിമുതൽ അശ്വിന് കൂട്ടായി ജിതയുമുണ്ടാകുമെന്നാണ് വീഡിയോയ്‍ക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത്. വളരെ ലളിതമായിട്ടായിരുന്നു അശ്വിന്റേയും ജിതയുടെയും വിവാഹം നടന്നത്. വിവാഹ വേഷത്തിലുള്ള ചിത്രം അശ്വിൻ തന്നെ പങ്കുവെച്ചിരുന്നു. ഇവരുടെ സേവ് ദി ഡേറ്റ് ചിത്രങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.. നിരവധി ആരാധകരാണ് സ്‌ക്രീനിലെ വില്ലന് ആശംസകൾ അറിയിക്കുന്നത്. സീരിയലിലെ നിരവധി താരങ്ങളും അശ്വിന് ആശംസകൾ നേർന്നുകൊണ്ട് എത്തി.

View post on Instagram

ചെറുപ്പം മുതൽക്കുതന്നെ അഭിനയത്തിനോടുള്ള പാഷനാണ് താരത്തെ എൻജിനീയറിങ് മേഖല പോലും വേണ്ടന്ന് വച്ചുകൊണ്ട് നിരന്തരമായി ഒഡിഷനിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചതും. കുഞ്ഞുനാള്‍ മുതലേ താൻ അഭിനയിക്കാനുള്ള തന്റെ ഇഷ്ടം പ്രകടമാക്കാൻ ആരംഭിച്ചിരുന്നു എന്ന് ഒരിക്കല്‍ അശ്വിൻ പറഞ്ഞിരുന്നു. നാടകത്തിലൂടെയാണ് കലാലോകത്ത് അശ്വിന്റെ തുടക്കം. ആ പരിചയമാണ് സീരിയല്‍ ഓഡിഷന് താരത്തില്‍ ആത്മവിശ്വാസമുണ്ടാക്കിയത്.

അഭിനയത്തോടുള്ള അഭിനിവേശം കെടാതെ സൂക്ഷിക്കുന്ന താരമാണ് അശ്വിൻ. 'മിഴിരണ്ടിലും' എന്ന സീരിയലില്‍ തുടക്കക്കാരനാണെങ്കിൽ പോലും മികവാർന്ന പ്രകടനം ആണ് അശ്വിൻ കാഴ്‍ചവയ്ക്കുന്നത്. നിരവധി ഒഡിഷനിൽ പങ്കെടുത്തിട്ടുണ്ട് എങ്കിലും തന്നിലെ നടനെ തിരിച്ചറിഞ്ഞത് 'മിഴിരണ്ടി'ലും എത്തിയപ്പോഴാണെന്നും ഒരിക്കൽ അശ്വിൻ പറഞ്ഞിരുന്നു. എന്തായാലും അശ്വിൻ ഇന്ന് പ്രിയപ്പെട്ട താരമായി മാറിയിരിക്കുന്നു.

Read More: 'ഞങ്ങള്‍ നിരാശ കാമുകൻമാരാണ്, അതുകൊണ്ടാണ് താടിവെച്ച് നടക്കുന്നത്', മോഹൻലാലിന്റെ സാന്നിദ്ധ്യത്തില്‍ മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക