ആസിഫിന്റെ വിവാഹത്തിനും ആരാധകർക്ക് ക്ഷണനം ഉണ്ടായിരുന്നു. അന്ന് ആരാധകരുമായി എടുത്ത ചിത്രവും ഇന്ന് സാനുവിന്റെ വിവാഹത്തിന് എത്തിയപ്പോഴുള്ള ചിത്രവും കൂട്ടിയിണക്കിയ ഫോട്ടോയാണ് വൈറലായി മാറുന്നത്. 

ലയാള സിനിമയില്‍ യുവതാരനിരയില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ആസിഫ് അലി(Asif Ali). തന്റെ ആരാധകർക്ക് വളരെയധികം പ്രധാന്യം കൊടുക്കുന്ന നടൻ കൂടിയാണ് ആസിഫ്. ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ വിവാഹത്തിനെത്തിയ താരത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ആലപ്പുഴ സ്വദേശി സാൻ കുര്യൻ എന്ന ആരാധകന്റെ വിവാഹത്തിനാണ് ആസിഫ് അലിയും ഭാര്യയും നേരിട്ടെത്തി ആശംസകൾ അറിയിച്ചത്. സാനുമായി 12 വർഷമായുള്ള പരിചയമാണെന്നും ഇവരുടെയൊക്കെ പിന്തുണയും സ്നേഹവുമാണ് താനിവിടെ വരെ എത്തിനിൽക്കുന്നതിന് കാരണമെന്നും വിവാഹവേദിയിൽ ആസിഫ് പറഞ്ഞു. വീഡിയോ വൈറലായതോടെ ആസിഫ് അലിയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. 

ആസിഫിന്റെ വിവാഹത്തിനും ആരാധകർക്ക് ക്ഷണം ഉണ്ടായിരുന്നു. അന്ന് ആരാധകരുമായി എടുത്ത ചിത്രവും ഇന്ന് സാനുവിന്റെ വിവാഹത്തിന് എത്തിയപ്പോഴുള്ള ചിത്രവും കൂട്ടിയിണക്കിയ ഫോട്ടോയാണ് വൈറലായി മാറുന്നത്. ‘അയാൾ അങ്ങനെയാണ് സ്വന്തം കല്യാണത്തിന് ഫാൻസിനെ ക്ഷണിക്കും.ആരാധകന്റെ കല്യാണത്തിന് തിരക്കുകൾ എല്ലാം മാറ്റി വെച്ച് പങ്കെടുക്കും. ഫാൻസുമായി ഇത്രയും അടുപ്പം ഉള്ള മറ്റൊരു യൂത്തൻ ഇല്ല എന്ന് തന്നെ പറയാം‘, എന്നാണ് ഒരു ആരാധകന്റെ കുറിപ്പ്.

YouTube video player

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് ആസിഫ് അലി. പിന്നീട് കുറേയധികം ചിത്രങ്ങളിലൂടെ ആസിഫ് അലി പ്രേക്ഷകരുടെ പ്രിയങ്കരനായി. ആർജെ മാത്തുക്കുട്ടി സംവിധായകനായ കുഞ്ഞെൽദോ എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.